Clean Chit | ജാതി സര്‍ടിഫികറ്റ് കേസ്: ആര്യന്‍ ഖാന്റെ മയക്കുമരുന്ന് കേസ് അന്വേഷിച്ച എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ കുറ്റവിമുക്തനാക്കി

 


ADVERTISEMENT

മുംബൈ: (www.kvartha.com) ആര്യന്‍ ഖാനെതിരായ മയക്കുമരുന്ന് കേസ് അന്വേഷിച്ച എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡയെ ജാതി സര്‍ടിഫികറ്റ് കേസില്‍ കുറ്റവിമുക്തനാക്കി. എന്‍സിബി മുന്‍ സോണല്‍ ഡയറക്ടറായിരുന്നു സമീര്‍ വാങ്കഡെ. 'വാങ്കഡെ ജന്മം കൊണ്ട് മുസ്ലീമായിരുന്നില്ല. വാങ്കഡെയും പിതാവും ഇസ്ലാം മതം സ്വീകരിച്ചതായി തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ അവര്‍ മഹര്‍ (37 SH) ജാതിയില്‍പ്പെട്ടവരാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്', ജാതി സൂക്ഷ്മപരിശോധനാ കമിറ്റിയുടെ ഉത്തരവില്‍ പറയുന്നു. ഇതോടെ ഒരു വര്‍ഷം നീണ്ട തര്‍ക്കത്തിന് വിരാമമായി.
                            
Clean Chit | ജാതി സര്‍ടിഫികറ്റ് കേസ്: ആര്യന്‍ ഖാന്റെ മയക്കുമരുന്ന് കേസ് അന്വേഷിച്ച എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ കുറ്റവിമുക്തനാക്കി

പ്രതികരണമായി 'സത്യമേവ് ജയതേ' എന്ന് ദേവനാഗിരി ലിപിയില്‍ ത്രിവര്‍ണ ഇമോജിയുമായി വാങ്കഡെ ട്വീറ്റ് ചെയ്തു. മയക്കുമരുന്ന് റാകറ്റ് കേസുമായി ബന്ധപ്പെട്ട് ക്രൂയിസ് കപല്‍ പരിശോധിക്കുകയും ശാരൂഖ് ഖാന്റെ മകന്‍ ആര്യനെ അറസ്റ്റ് ചെയ്യുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് വാങ്കഡെയ്ക്കെതിരെ കുറ്റം ചുമത്തിയത്. ആര്യനെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് ചില രാഷ്ട്രീയ നേതാക്കള്‍ അവകാശപ്പെട്ടിരുന്നു.

വാങ്കഡെയുടെ ജാതി സര്‍ടിഫികറ്റ് വ്യാജമാണെന്ന് എൻസിപി നേതാവ് നവാബ് മാലിക് ട്വീറ്റ് ചെയ്തിരുന്നു. ഇത് അന്വേഷിക്കുമെന്ന് അന്നത്തെ മഹാരാഷ്ട്ര സര്‍കാര്‍ വ്യക്തമാക്കിയിരുന്നു. മയക്കുമരുന്ന് കേസില്‍ ആര്യനെതിരെ വ്യക്തമായ തെളിവുകളൊന്നും ലഭിക്കാത്തതിനാല്‍ അടുത്തിടെ കുറ്റവിമുക്തനാക്കിയിരുന്നു.

Keywords: Aryan Khan Drugs Case: NCB's Sameer Wankhede Goes 'Satyamev Jayate' After Getting Clean Chit, News,Top-Headlines,Latest-News,Mumbai,Drugs,Case,National,Twitter.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia