കോഴ ആരോപണം: ആര്യന് ഖാന് പ്രതിയായ ലഹരിക്കേസിന്റെ അന്വേഷണ നേതൃത്വത്തില്‍ നിന്ന് സമീര്‍ വാങ്കഡെയെ മാറ്റി; അന്വേഷണ ചുമതല സഞ്ജയ് സിങ്ങിന്
Nov 5, 2021, 21:01 IST
ADVERTISEMENT
മുംബൈ: (www.kvartha.com 05.11.2021) കോഴ ആരോപണത്തെ തുടര്‍ന്ന് ആര്യന് ഖാന് പ്രതിയായ ലഹരിക്കേസിന്റെ അന്വേഷണ നേതൃത്വത്തില്‍ നിന്ന് സമീര്‍ വാങ്കഡെയെ മാറ്റി. പകരം എന്‍സിബി ഉദ്യോഗസ്ഥന് സഞ്ജയ് സിങ്ങിനാണ് അന്വേഷണ ചുമതല.
1996 ബാചിലെ ഒഡിഷ കേഡറില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണ് സഞ്ജയ് സിങ്. കേസ് ഒത്തുതീര്‍പാക്കാന്‍ ആര്യന്റെ പിതാവും ബോളിവുഡ് താരവുമായ ശാറൂഖ് ഖാനില്‍നിന്ന് ഉന്നത ഉദ്യോഗസ്ഥനും ഇടനിലക്കാരനും 25 കോടി രൂപ ആവശ്യപ്പെട്ടതായി കേസിലെ സാക്ഷി വെളിപ്പെടുത്തിയിരുന്നു.

25 കോടി ചോദിച്ചെങ്കിലും 18 കോടിക്ക് തീര്പാക്കാമെന്നു ധാരണയായതായും ഇതില്‍ എട്ടു കോടി രൂപ സമീര്‍ വാങ്കഡെയ്ക്ക് ഉള്ളതാണെന്ന് ഒത്തുതീര്‍പിന് മുന്‍കൈ എടുത്ത പ്രധാന സാക്ഷി കെ പി ഗോസാവി ഫോണില്‍ പറയുന്നതു കേട്ടെന്നാണു മറ്റൊരു സാക്ഷിയായ പ്രഭാകര്‍ സെയിലിന്റെ വെളിപ്പെടുത്തല്‍. മഹാരാഷ്ട്ര മന്ത്രി നവാബ് മാലികും സമീറിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു.
Keywords: Aryan Khan Case Officer Sameer Wankhede Removed From Drugs-On-Cruise Probe, Mumbai, News, Drugs, Allegation, Trending, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.