SWISS-TOWER 24/07/2023

ഇന്ദ്രപ്രസ്ഥത്തിന് ചരിത്രനിമിഷം; കെജരിവാള്‍ മന്ത്രിസഭാ ചുമതലയേറ്റു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി:  (www.kvartha.com 14/02/2015)  രാംലീല മൈതാനി ശനിയാഴ്ച ചരിത്രപ്രാധാന്യമുള്ള നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച ആം ആദ്മി പാര്‍ടി ഡല്‍ഹിയില്‍ അധികാരത്തിലേറുന്നതിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്കായിരുന്നു ഡല്‍ഹിയും രാംലീലാ മൈതാനിയും സാക്ഷികളായത്.

ശനിയാഴ്ച പന്ത്രണ്ടുമണിയ്ക്ക് ആരംഭിച്ച് അരമണിക്കൂര്‍ നീണ്ട സത്യപ്രതിജ്ഞ ചടങ്ങ് അവസാനിച്ചതോടെ അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള ഏഴംഗ മന്ത്രിസഭയാണ് നിലവില്‍ വന്നത്. മനിഷ് സിസോദിയയായിരിക്കും ഡല്‍ഹി മന്ത്രി സഭയിലെ ഉപമുഖ്യമന്ത്രി

12.15 ഓടു കൂടി അരവിന്ദ് കെജരിവാള്‍ ഡല്‍ഹിയിലെ മുഖ്യമന്ത്രിയായും മനിഷ് സിസോദിയ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഇതിനു പുറകെ ക്യാബിനറ്റ് മന്ത്രിമാരായി അസിം അഹമ്മദ് ഖാന്‍, സന്ദീപ് കുമാര്‍, സത്യേന്ദര്‍ ജെയിന്‍, ഗോപാല്‍ റായ്, ജിതേന്ദര്‍സിങ് എന്നിവരും സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു

ഡല്‍ഹിയിലെ വി ഐ പി സംസ്‌കാരം അവസാനിപ്പിക്കുമെന്ന് സത്യപ്രതിജ്ഞ ചടങ്ങില്‍ സംസാരിക്കവേ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റുകളില്‍ 67 സീറ്റും നേടിയായിരുന്നു ആം ആദ്മി പാര്‍ടി അധികാരത്തിലേറിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടി അധികാരത്തിലേറുന്നുവെന്ന ബഹുമതിയും ആം ആദ്മിക്ക് സ്വന്തം
ഇന്ദ്രപ്രസ്ഥത്തിന് ചരിത്രനിമിഷം; കെജരിവാള്‍ മന്ത്രിസഭാ ചുമതലയേറ്റു

Also Read: 
തളങ്കരയില്‍ കാര്‍ 10 അടി താഴ്ചയുള്ള റെയില്‍വേ ട്രാക്കിലേക്ക് വീണു; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു
Keywords:  New Delhi, Government, Chief Minister, Assembly Election, Ministers, National
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia