SWISS-TOWER 24/07/2023

അരവിന്ദ് കെജ് രിവാളിന്റെ കാറിനുനേരെ ആക്രമണം

 


ADVERTISEMENT

ADVERTISEMENT

ലുധിയാന: (www.kvartha.com 29.02.2016) ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ കാറിനുനേരെ ആക്രമണം. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. അതേസമയം അകാലി ദള്‍ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നും ആം ആദ്മി പാര്‍ട്ടി ആരോപിയ്ക്കുന്നു. കല്ലേറില്‍ ജനല്‍ചില്ല് തകര്‍ന്നെങ്കിലും കേജ്‌രിവാള്‍ പരുക്കേല്‍ക്കാത രക്ഷപ്പെട്ടു.

പാര്‍ട്ടി യോഗത്തിനെത്തിയതായിരുന്നു കേജരിവാള്‍. യോഗസ്ഥലത്തിന് പുറത്ത് അകാലിദളിന്റേയും ദംഗ പീഡിറ്റ് എന്ന സംഘടനയുടേയും പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് യോഗം നടന്ന ഹാളിന്റെ പിന്‍വാതിലിലൂടെ കേജ്‌രിവാളിനെ പുറത്തിറക്കാന്‍ പോലീസ് തീരുമാനിയ്ക്കുകയായിരുന്നു. എന്നാല്‍ ഇതറിഞ്ഞ പ്രതിഷേധക്കാര്‍ പുറക് വശത്തെത്തി കല്ലേറ് നടത്തുകയായിരുന്നു.

അക്രമത്തില്‍ രോഷം പ്രകടിപ്പിച്ച കേജ്‌രിവാള്‍ എസ്.പിയുമായി കാര്യങ്ങള്‍ സംസാരിച്ചശേഷമാണ് തിരിച്ചുപോയത്. തന്റെ കാര്‍ ആക്രമിയ്ക്കപ്പെട്ടപ്പോള്‍ പോലീസ് നിഷ്‌ക്രിയമായിരുന്നുവെന്ന് കേജ്‌രിവാള്‍ ആരോപിച്ചു. സര്‍ക്കാരും കോണ്‍ഗ്രസും നിസംഗതയോടെയാണ് പ്രതികരിച്ചത്. എന്നാല്‍ തന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താന്‍ ഇതിനൊന്നും കഴിയില്ലെന്നും കേജ്‌രിവാള്‍ ട്വിറ്ററില്‍ പറഞ്ഞു.

അടുത്തവര്‍ഷം നടക്കാനിരിയ്ക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിഘടകങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേജ്‌രിവാള്‍ പഞ്ചാബിലെത്തിയത്. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തില്‍ ജലന്ധര്‍, അമൃത്‌സര്‍, ഫിറോസ്പൂര്‍, സംഗ്രൂര്‍, ഭട്ടിണ്ട എന്നിവിടങ്ങളിലെ പാര്‍ട്ടി യോഗങ്ങളിലും ലുധിയാനയിലെ ബോഹ ഗ്രാമവും കേജ്‌രിവാള്‍ സന്ദര്‍ശിച്ചു.

ഇവിടെ കഴിഞ്ഞ ദിവസം ദളിത് യുവാക്കളായ ഹരീന്ദര്‍ സിംഗും ജതീന്ദര്‍ സിംഗും വ്യാജ ഏറ്റമുട്ടലെന്ന് ആരോപിയ്ക്കപ്പെടുന്ന പോലീസ് നടപടിയില്‍ കൊല്ലപ്പെട്ടിരുന്നു. യുവാക്കളുടെ കുടുംബാഗങ്ങളെ സന്ദര്‍ശിച്ച കെജ് രിവാള്‍ ബാദല്‍ സര്‍ക്കാരിന്റെ ഭീകരത അടുത്ത വര്‍ഷത്തോടെ അവസാനിയ്ക്കുമെന്ന് ഉറപ്പുകൊടുത്തു. ഫത്തേഗഡ് സാഹിബ്, പട്യാല എന്നിവിടങ്ങളിലെ യോഗങ്ങളിലും കേജ്‌രിവാള്‍ പങ്കെടുക്കും. ആം ആദ്മി പാര്‍ട്ടിയ്ക്ക് ആകെയുള്ള നാല് ലോക്‌സഭ എം.പിമാരും പഞ്ചാബില്‍ നിന്നാണ്.

അരവിന്ദ് കെജ് രിവാളിന്റെ കാറിനുനേരെ ആക്രമണം


Also Read:
ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു; പിതാവിന് പരിക്ക്
Keywords:  Arvind Kejriwal Says 'My Car Attacked With Sticks And Stones In Punjab', Allegation, Chief Minister, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia