SWISS-TOWER 24/07/2023

ടെലിവിഷന്‍ അഭിമുഖത്തിനിടെ ഭക്ഷ്യ മന്ത്രിയെ കേജ്‌രിവാള്‍ മന്ത്രിസഭയില്‍ നിന്നു പുറത്താക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com  09.10.2015)ടെലിവിഷന്‍ അഭിമുഖത്തിനിടെ അഴിമതി ആരോപണമുയര്‍ന്ന മന്ത്രിയെ അരവിന്ദ് കേജ്‌രിവാള്‍ മന്ത്രിസഭയില്‍ നിന്നു പുറത്താക്കി. കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് ഭക്ഷമന്ത്രിയായ അസീം അഹമ്മദ് ഖാനെ പുറത്താക്കിയത്. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് മന്ത്രിയെ പുറത്താക്കുന്നതായി കേജ്‌രിവാള്‍ പ്രഖ്യാപിച്ചത്.

അഴിമതിയുമായി ഒരു തരത്തിലും യോജിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. ആരാണ് ഇതിലുള്‍പ്പെട്ടിരിക്കുന്നതെങ്കിലും അതൊന്നും ബാധിക്കില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു. അസീം ഖാനെതിരെ ഉയര്‍ന്ന എല്ലാ അഴിമതി ആരോപണങ്ങളും പരിശോധിച്ചു. തെളിവുകളും പരിശോധിച്ചു. അതിന് ശേഷമാണ് നടപടി.

അധികാരത്തിനു വേണ്ടിയല്ല ഞങ്ങള്‍ ഇവിടെയുള്ളത്. അഴിമതിയി കണ്ടെത്തിയാല്‍ മന്ത്രിമാരായാലും എംഎല്‍എമാരായാലും ഉദ്യോഗസ്ഥരായാലും വെറുതെ വിടില്ലെന്നും കേജ്‌രിവാള്‍ പറഞ്ഞു.
ടെലിവിഷന്‍ അഭിമുഖത്തിനിടെ ഭക്ഷ്യ മന്ത്രിയെ കേജ്‌രിവാള്‍ മന്ത്രിസഭയില്‍ നിന്നു പുറത്താക്കി

Keywords: Arvind Kejriwal, Food Minister, Asim Ahmed khan,Corruption
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia