Arvind Kejriwal | മദ്യനയ കേസില്‍ അഴിമതിയില്ല, നടക്കുന്നത് ആംആദ്മി പാര്‍ടിയുടെ സദ്ഭരണം അവസാനിപ്പിക്കാനുള്ള ശ്രമം, സിസോദിയ ബിജെപിയില്‍ ചേര്‍ന്നാല്‍ വെറുതെ വിടുമെന്ന് പറഞ്ഞു; കേന്ദ്രസര്‍കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അരവിന്ദ് കേജ് രിവാള്‍
Mar 1, 2023, 21:11 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ അറസ്റ്റില്‍ കേന്ദ്രസര്‍കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍. വ്യത്യസ്ത കേസുകളില്‍ അറസ്റ്റുചെയ്ത രണ്ട് ആം ആദ്മി മന്ത്രിമാരും നല്ല പ്രവര്‍ത്തനം കാഴ്ച വച്ചതുകൊണ്ടാണ് അവരെ ജയിലിലടച്ചതെന്നും ഇല്ലെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും കേജ് രിവാള്‍ പറഞ്ഞു.
നേരത്തെ കള്ളപ്പണ കേസില്‍ സത്യേന്ദ്ര ജെയിനെ ഇഡി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. അറസ്റ്റിലായ മന്ത്രിമാര്‍ക്ക് പകരം നിയമിക്കുന്ന അതിഷി മര്‍ലേനയും സൗരഭ് ഭരദ്വാജും നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
മദ്യനയ കേസില്‍ അഴിമതിയില്ല. ആംആദ്മി പാര്‍ടിയുടെ സദ്ഭരണം അവസാനിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കേജ് രിവാള്‍ ആരോപിച്ചു. സിസോദിയ ബിജെപിയില്‍ ചേര്‍ന്നാല്‍ വെറുതെ വിടുമെന്ന് പറഞ്ഞു. എന്നാല്‍ തങ്ങളെ ഭീഷണിപ്പെടുത്താനുള്ള നീക്കം നടക്കില്ല. ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയവരാണ് ജയിലിലായത്. ഓരോ വീട്ടിലും പോയി പ്രചാരണം നടത്തുമെന്നും ഇത് രാഷ്ട്രീയ പകപോക്കലാണെന്നും ജനം മറുപടി നല്‍കുമെന്നും അരവിന്ദ് കേജ് രിവാള്‍
പറഞ്ഞു.
ദിവസങ്ങള്‍ക്കകം തന്നെ മന്ത്രിസഭ പുനഃസംഘടിപ്പിക്കും. തന്നെയാണ് കേന്ദ്രം ലക്ഷ്യമിടുന്നതെങ്കിലും അത് നടക്കില്ല. അതിഷി മര്‍ലേനയും സൗരഭ് ഭരദ്വാജും മന്ത്രിമാരാകുമെന്നും അരവിന്ദ് കേജ് രിവാള്‍
പ്രഖ്യാപിച്ചു.
Keywords: Arvind Kejriwal Plans Door-To-Door Campaign After Manish Sisodia's Arrest, New Delhi, News, Politics, AAP, Arrested, Arvind Kejriwal, Criticism, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.