കേജ്രിവാള്‍ നരേന്ദ്രമോഡിയുമായി കൂടികാഴ്ച നടത്തി

 


ന്യൂഡല്‍ഹി:  (www.kvartha.com 12/02/2015)  ഡല്‍ഹി നിയുക്ത മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ടി നേതാവുമായ അരവിന്ദ് കെജരിവാള്‍ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടികാഴ്ച നടത്തി.

ഫെബ്രുവരി 14 ന് രാം ലീല മൈതാനിയില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ സംബന്ധിക്കുന്നതിന് പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതിനുവേണ്ടിയായിരുന്നു നിയുക്ത ഉപമുഖ്യമന്ത്രി മനിഷ് സിസോഡിയയുമായി കേജ്രിവാള്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തിചേര്‍ന്നത്.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും കേന്ദ്ര നഗരവികസനകാര്യമന്ത്രി വെങ്കയ്യ നായിഡുവുമായും ബുധനാഴ്ച കേജ്രിവാള്‍ കൂടികാഴ്ച നടത്തിയിരുന്നു. രാജ്‌നാഥ് സിങ്ങുമായി നടത്തിയ കൂടികാഴ്ചയില്‍ സംസ്ഥാനത്തെ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ചകളും നടന്നിരുന്നു.

കേജ്രിവാള്‍ നരേന്ദ്രമോഡിയുമായി കൂടികാഴ്ച നടത്തിഔദ്യോഗികമായി ചുമതല ഏല്‍ക്കുന്നത് ഫെബ്രുവരി 14നാണെങ്കിലും ഡല്‍ഹിയില്‍ കേജ്രിവാള്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 19നു തന്നെ പുതിയ സര്‍ക്കാരിന്റെ നയപരിപാടികള്‍ അറിയിക്കുവാനും കേജരിവാള്‍ ആവശ്യപ്പെട്ടതായ ചീഫ് സെക്രട്ടറി ഡി എം സ്‌പോലിയ അറിയിച്ചു.

ഡല്‍ഹിയിലെ മുഴുവന്‍ ജനങ്ങളെയും സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള ശബ്ദസന്ദേശവും കേജ്രിവാള്‍ വ്യാഴാഴ്ച രാവിലെ പുറത്തുവിട്ടു
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia