Arvind Kejriwal | ആം ആദ് മി നേതാവ് സത്യേന്ദര്‍ ജെയിനിനെ ലോക് നായിക് ആശുപത്രിയില്‍ സന്ദര്‍ശിച്ച് അരവിന്ദ് കേജ് രിവാള്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ മുന്‍ മന്ത്രിയും ആം ആദ് മി നേതാവുമായ സത്യേന്ദര്‍ ജെയിനിനെ ലോക് നായിക് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ കേജ് രിവാള്‍ ട്വിറ്ററില്‍ പങ്കുവെച്ചു.

ധീരനായ മനുഷ്യനെ, ഹീറോയെ സന്ദര്‍ശിച്ചുവെന്നാണ് ട്വീറ്റില്‍ കേജ് രിവാള്‍ കുറിച്ചത്. ജെയിനിന്റെ തലക്ക് ബാന്‍ഡേജും ഇടതുകൈക്ക് പ്ലാസ്റ്ററും ഇട്ടിരിക്കുന്നതു ചിത്രങ്ങളില്‍ കാണാം. തിഹാര്‍ ജയിലിലെ ശുചിമുറിയില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് ജെയിനിന്റെ തലക്ക് ക്ഷതമേറ്റത്. തലയ്‌ക്കേറ്റ പരുക്ക് കാരണം രക്തം കട്ടിപിടിച്ചതായി റിപോര്‍ടുകളുണ്ടായിരുന്നു. നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്.

കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ജെയിനിന് ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷക്കു ശേഷം കഴിഞ്ഞദിവസമാണ് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ജെയിനിന് കോടതി ഉപാധികളോടെ ആറാഴ്ചത്തെ ജാമ്യം അനുവദിച്ചത്. ജാമ്യക്കാലയളവില്‍ സംസ്ഥാനം വിട്ടുപോകരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

Arvind Kejriwal | ആം ആദ് മി നേതാവ് സത്യേന്ദര്‍ ജെയിനിനെ ലോക് നായിക് ആശുപത്രിയില്‍ സന്ദര്‍ശിച്ച് അരവിന്ദ് കേജ് രിവാള്‍

2015 നും 2017നും ഇടയില്‍ സത്യേന്ദര്‍ ജെയിന്‍ അനധികൃതമായി സ്വത്തുക്കള്‍ സമ്പാദിച്ചുവെന്നാണ് അന്വേഷണ ഏജന്‍സികളുടെ ആരോപണം. സി ബി ഐയുടെ പരാതിയിലാണ് അദ്ദേഹത്തിനെതിരെ ഇഡി കേസെടുത്തത്. ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ജെയിന്‍ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.

Keywords:  Arvind Kejriwal Meets AAP's Satyendar Jain, Out Of Jail After A Year, New Delhi, News, Politics, Visit, Hospital, Treatment, Supreme Court, Bail, National. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia