സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ജനങ്ങള്‍ക്ക് റേഡിയോയിലൂടെ കെജ്‌രിവാളിന്റെ ക്ഷണം
Feb 11, 2015, 13:55 IST
ഡെല്‍ഹി: (www.kvartha.com 11/02/2015) രാംലീലാ മൈതാനിയില്‍ ശനിയാഴ്ച നടക്കുന്ന ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ജനങ്ങള്‍ക്കും കെജ്‌രിവാളിന്റെ ക്ഷണം. എഫ്.എം റേഡിയോ വഴിയാണ് രാജ്യത്തെ എല്ലാ പൗരന്‍മാരെയും എ.എ.പി കണ്‍വീനറും നിയുക്ത മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ക്ഷണിച്ചത്.
ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ സുനാമി വിജയം നേടിയ ആം ആദ്മി പാര്‍ട്ടിക്ക് വോട്ടുനല്‍കി സഹായിച്ച വോട്ടര്‍മാര്‍ക്ക് കെജ്‌രിവാള്‍ കഴിഞ്ഞദിവസം രാത്രിയില്‍ റേഡിയോ പരസ്യത്തിലൂടെ നന്ദിയും രേഖപ്പെടുത്തിയിരുന്നു.
ജനങ്ങളുടെ ശരികള്‍ക്കു വേണ്ടി നിലകൊള്ളുകയെന്നതാണ് തന്റെ കര്‍ത്തവ്യമെന്ന്കെജ്‌രിവാള്‍ പറഞ്ഞു. അധികാരത്തിലെത്തുന്നതോടെ ഡെല്‍ഹിയെ മികച്ച സംസ്ഥാനമാക്കി മാറ്റുമെന്ന് പാര്‍ട്ടി ഉറപ്പുനല്‍കുന്നു. പാവങ്ങളുടെ സന്തോഷത്തിനായി പ്രവര്‍ത്തിക്കുമെന്നു ജനങ്ങളുടെ ശബ്ദമായാണ് പാര്‍ട്ടി നിലക്കൊള്ളുന്നതെന്നും കെജ്‌രിവാള്‍ റേഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കിയിരുന്നു.

Keywords: Arvind Kejriwal invites people for oath-taking ceremony, New Delhi, Chief Minister, Election, Message, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.