സമുദ്രനിരപ്പില്‍ നിന്ന് 10,000 അടി ഉയരത്തിലുള്ള തവാങില്‍ 104 അടി ഉയരത്തില്‍ ദേശീയ പതാക ഉയര്‍ത്തി; അരുണാചല്‍പ്രദേശിലെ എല്ലാ ദേശസ്നേഹികള്‍ക്കും സമര്‍പിക്കുന്നതായി മുഖ്യമന്ത്രി, ചിത്രങ്ങള്‍ പങ്കുവച്ച് കേന്ദ്രമന്ത്രി
Feb 5, 2022, 13:55 IST
ഇറ്റാനഗര്‍: (www.kvartha.com 05.02.2022) സമുദ്രനിരപ്പില്‍ നിന്ന് 10,000 അടി ഉയരത്തിലുള്ള തവാങില്‍ 104 അടി ഉയരത്തില്‍ ദേശീയ പതാക ഉയര്‍ത്തി. അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് തവാങിലെ ബുദ്ധ പാര്‍കില്‍ പതാക ഉയര്‍ത്തിയത്. ദേശീയ പതാക സംസ്ഥാനത്തെ എല്ലാ ദേശസ്നേഹികള്‍ക്കും സമര്‍പിക്കുന്നതായി പേമ ഖണ്ഡു ട്വീറ്റ് ചെയ്തു.
പിന്നാലെ കരസേന, ശാസ്ത്ര സീമ ബല്‍, ഇന്‍ഡോ-ടിബറ്റന്‍ അതിര്‍ത്തിയിലുള്ള പൊലീസ്, തവാങ് ജില്ലാ ഭരണകൂടം, പ്രാദേശിക എം എല്‍ എ സെറിങ് താഷി എന്നിവരെ അദ്ദേഹം അഭിനന്ദനമറിയിച്ചു. രാജ്യത്ത് ഉയര്‍ത്തിയിട്ടുള്ള ഏറ്റവും വലിയ ദേശീയ പതാകകളില്‍ രണ്ടാമത്തേതാണ് തവാങിലേത്. കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു ദേശീയ പതാകയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു.
ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന അരുണാചല്‍ പ്രദേശിലെ തവാങ് ബുദ്ധമത തീര്‍ഥാടനകേന്ദ്രമാണ്.
Keywords: News, National, India, Flag, National Flag, Arunachal Pradesh CM Pema Khandu Hoists 104-ft Tall National Flag At 10,000 Ft In TawangA 104 feet tall National Flag at the altitude of 10,000 feet in Tawang, Arunachal Pradesh. #JaiHind 🇮🇳 pic.twitter.com/YETfB3nWwe
— Kiren Rijiju (@KirenRijiju) February 4, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.