BJP Wins | അരുണാചല്‍ തിരഞ്ഞെടുപ്പ്: മുഖ്യമന്ത്രി പെമ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചൗനാ മേനും ഉള്‍പെടെ 10 ബിജെപി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

 


ഇറ്റാനഗര്‍: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അരുണാചലില്‍ മുഖ്യമന്ത്രി പെമ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചൗനാ മേനും ഉള്‍പെടെ 10 ബിജെപി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പവന്‍ കുമാര്‍ സെയിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി അവസാനിച്ചതോടെയാണ് ഈ 10 സ്ഥാനാര്‍ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

തവാങ് ജില്ലയിലെ മുക്തോ മണ്ഡലത്തില്‍ മുഖ്യമന്ത്രി പെമഖണ്ഡു മാത്രമേ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നുള്ളു എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. ചൗക്കാം മണ്ഡലത്തിലാണ് ഉപമുഖ്യമന്ത്രി ചൗനാ മേന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. 

BJP Wins | അരുണാചല്‍ തിരഞ്ഞെടുപ്പ്: മുഖ്യമന്ത്രി പെമ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചൗനാ മേനും ഉള്‍പെടെ 10 ബിജെപി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു


ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശനിയാഴ്ച നാമനിര്‍ദേശ പത്രിക പിന്‍വലിച്ചിരുന്നു. ഇതോടെയാണ് ചൗനാ മേന്‍ വിജയിച്ചത്. ആറ് മണ്ഡലങ്ങളില്‍ ഒരോ നാമനിര്‍ദേശ പത്രിക വീതം മാത്രമാണ് ലഭിച്ചതെന്നും നാലിടങ്ങളില്‍ എതിര്‍ സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചതായും അദ്ദേഹം അറിയിച്ചു.

ബുധനാഴ്ചയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 60 മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചിരുന്നു. 34 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 60 അംഗ നിയമസഭയിലെ മറ്റ് മണ്ഡലങ്ങളിലേക്കും രണ്ട് ലോക്സഭാ സീറ്റുകളിലേക്കും ഏപ്രില്‍ 19-ന് ആണ് തിരഞ്ഞെടുപ്പ് നടക്കുക.

2019-ലാണ് അരുണാചലില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബിജെപി സര്‍കാര്‍ അധികാരമേല്‍ക്കുന്നത്. 41 സീറ്റായിരുന്നു നേടിയത്. ജെഡിയു ഏഴ് സീറ്റിലും എന്‍പിപി അഞ്ച് സീറ്റിലും കോണ്‍ഗ്രസ് നാല് സീറ്റിലും പീപ്പിള്‍ പാര്‍ടി ഓഫ് അരുണാചല്‍ ഒരു സീറ്റിലും സ്വതന്ത്രര്‍ രണ്ട് സീറ്റിലുമായിരുന്നു വിജയിച്ചത്. പിന്നീട് ജെഡിയു ഉള്‍പെടെ വിവിധ പാര്‍ടികളില്‍ നിന്നുള്ള ഏഴ് എംഎല്‍എമാര്‍ ബിജെപിയോടൊപ്പം ചേര്‍ന്നു.

കോണ്‍ഗ്രസ് വിട്ട് പീപ്പിള്‍സ് പാര്‍ടിയിലെത്തിയ മുഖ്യമന്ത്രി ഖണ്ഡു, 2016-ല്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ സര്‍കാര്‍ ഉണ്ടാക്കിയിരുന്നു. പിന്നീട് പീപ്പിള്‍സ് പാര്‍ടിയെ ബിജെപിയില്‍ ലയിപ്പിച്ചു. അടുത്തിടെ രണ്ട് നാഷനല്‍ പീപ്പിള്‍സ് പാര്‍ടി എംഎല്‍എമാരും മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നിരുന്നു.

Keywords: Arunachal CM among 10 BJP candidates elected unopposed in Assembly polls, Arunachal Pradesh, News, Arunachal CM Among 10 BJP Candidates Elected, Assembly Polls, Politics, Congress, Election Commission, Lok Sabha Election, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia