പാകിസ്ഥാന്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കസ്റ്റഡിയില്‍ നേരിടേണ്ടി വന്നത് കൊടിയ പീഡനം; കണ്ണുകള്‍ മൂടിക്കെട്ടി ചാക്കുപയോഗിച്ച് തല മൂടി, കൈകള്‍ പിന്നോട്ടാക്കി വിലങ്ങു വച്ചു; ഇരുമ്പ് വടികളും തടിയും ഉപയോഗിച്ച് മര്‍ദിച്ചു, മലിനജലം കുടിപ്പിച്ചു

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 16.06.2020) തിങ്കളാഴ്ച രാവിലെ പാകിസ്ഥാന്‍ തട്ടിക്കൊണ്ടുപോയ രണ്ട് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കസ്റ്റഡിയില്‍ നേരിടേണ്ടി വന്നത് കൊടിയ പീഡനം. രാവിലെ 8.30 മണിയോടെ പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിനടുത്തുളള പെട്രോള്‍ പമ്പില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്.

സമയം വൈകിയിട്ടും ഇരുവരേയും ഓഫീസില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാകിസ്ഥാന്റെ കസ്റ്റഡിയില്‍ ഉള്ള വിവരം അറിയുന്നത്. രാത്രി ഒമ്പത് മണി വരെയാണ് ഇരുവരേയും കസ്റ്റഡിയില്‍ വെച്ചത്. ഈ സമയത്തിനുള്ളില്‍ നിരന്തരം ചോദ്യം ചെയ്യലും കൊടിയ പീഡനവുമാണ് ഇവര്‍ക്ക് പാകിസ്ഥാന്‍ അധികൃതരില്‍ നിന്ന് നേരിടേണ്ടി വന്നത്.

പാകിസ്ഥാന്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കസ്റ്റഡിയില്‍ നേരിടേണ്ടി വന്നത് കൊടിയ പീഡനം; കണ്ണുകള്‍ മൂടിക്കെട്ടി ചാക്കുപയോഗിച്ച് തല മൂടി, കൈകള്‍ പിന്നോട്ടാക്കി വിലങ്ങു വച്ചു; ഇരുമ്പ് വടികളും തടിയും ഉപയോഗിച്ച് മര്‍ദിച്ചു, മലിനജലം കുടിപ്പിച്ചു

കസ്റ്റഡിയിലെടുത്തയുടന്‍ കണ്ണുകള്‍ മൂടിക്കെട്ടി ചാക്കുപയോഗിച്ച് തല മൂടി, പിന്നീട് കൈകള്‍ പിന്നോട്ടാക്കി വിലങ്ങു വച്ചു. ഇരുമ്പ് വടികളും തടിയും ഉപയോഗിച്ച് പിന്നീട് മര്‍ദിക്കുകയും ചോദ്യം ചെയ്യുകയും മലിനജലം കുടിപ്പിക്കുകയും ചെയ്തു. ഹൈക്കമ്മീഷനിലെ ഓരോ ഉദ്യോഗസ്ഥരുടെയും ചുമതലകളെ കുറിച്ചറിയാനാണ് പാകിസ്ഥാന്‍ അധികൃതര്‍ ഇവരെ ചോദ്യം ചെയ്തത് എന്നാണ് അറിയുന്നത്.

തുടര്‍ന്ന് ഇന്ത്യയുടെ സമ്മര്‍ദത്തിന്റെ ഫലമായി രാത്രിയോടെ ഇരുവരേയും വിട്ടയച്ചു. ട്രാഫിക് നിയമം ലംഘിച്ചുവെന്ന വ്യാജേനെയാണ് ഇരുവരേയും പാകിസ്ഥാന്‍ തട്ടിക്കൊണ്ടുപോയത്. പൊതുസ്ഥലത്ത് നിന്നും തട്ടിക്കൊണ്ടു പോയ ഇവരെ മര്‍ദിക്കുകയും പാകിസ്ഥാന്റെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു എന്ന കുറ്റം ചുമത്തുകയും ചെയ്തു. പതിനായിരം രൂപയുടെ കള്ളനോട്ട് ഇരുവരുടെയും കയ്യില്‍ നിന്നും കണ്ടെത്തിയെന്ന് വ്യാജപ്രചാരണവും പാകിസ്ഥാനില്‍ നടത്തി.

വഴിവക്കില്‍ നിന്നവരെ ഇടിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പാകിസ്ഥാനിലെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. പാകിസ്ഥാന്റെ ഈ ആസൂത്രിത നീക്കത്തിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചതോടെയാണ് കസ്റ്റഡിയില്‍ എടുത്തവരെ വിടേണ്ടി വന്നത്. സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയത് പാക് രഹസ്യാന്വേഷണ വിഭാഗമാണ്. മന:പൂര്‍വം നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍തുടരുകയും അവഹേളിക്കുകയും ചെയ്യുന്ന ഐ എസ് ഐയുടെ നടപടിയില്‍ ഇന്ത്യ വിശദീകരണം ചോദിച്ചതിന് പിന്നാലെയായിരുന്നു തട്ടിക്കൊണ്ടുപോക്ക്.

കസ്റ്റഡിയില്‍ വച്ച് മര്‍ദനമേറ്റതിന്റെ പാടുകള്‍ ഉദ്യോഗസ്ഥരുടെ ശരീരത്തിലുണ്ട്. 1992ലെ വിയന്ന കരാര്‍ അനുസരിച്ച് നയതന്ത്ര പ്രതിനിധികളെ കൈകാര്യം ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് പാകിസ്ഥാന്‍ നടത്തിയിരിക്കുന്നതെന്ന് ഇന്ത്യ വെളിപ്പെടുത്തി.

അതീവഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ക്കല്ലാതെ ഒരു രാജ്യത്തിന്റേയും നയതന്ത്ര പ്രതിനിധികളെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ ആര്‍ക്കും അനുവാദമില്ലെന്ന നയം പാകിസ്ഥാന്‍ തെറ്റിച്ചിരിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. രണ്ട് പാകിസ്ഥാന്‍ എംബസി ഉദ്യോഗസ്ഥരെ ചാരപ്രവൃത്തിയുടെ പേരില്‍ ഇന്ത്യ പിടികൂടി പുറത്താക്കാന്‍ തീരുമാനിച്ചതിന്റെ പ്രതികാരം കൂടിയാണ് ഈ നടപടി എന്നാണ് കേന്ദ്രം കണക്കാക്കുന്നത്. മേയ് 31നാണ് ഇവരെ പിടികൂടി 24 മണിക്കൂറിനകം രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരുന്നത്.

Keywords:  Arrested Indian officials assaulted in Islamabad, Pakistan claims mob attacked staffers, New Delhi, News, Custody, Probe, Torture, Attack, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia