Bail | വായ്പാ തട്ടിപ്പ്: ഐസിഐസിഐ മുന്‍ മേധാവി ചന്ദ കൊച്ചാറിനും ഭര്‍ത്താവിനും ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചു; 'അറസ്റ്റ് നിയമപ്രകാരമല്ല'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മുംബൈ: (www.kvartha.com) വായ്പ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍ ആയ ഐസിഐസിഐ മുന്‍ മേധാവി ചന്ദ കൊച്ചാറിനും ഭര്‍ത്താവിനും ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചു. അറസ്റ്റ് നിയമപ്രകാരമായിരുന്നില്ലെന്ന് കാട്ടിയാണ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. ഡിസംബര്‍ 23നായിരുന്നു സിബിഐ ഇവരെ അറസ്റ്റ് ചെയ്തത്. 
Aster mims 04/11/2022

ബാങ്കിന്റെ തലപ്പത്തിരിക്കുമ്പോള്‍ വീഡിയോകോണ്‍ ഗ്രൂപ്പിന് നല്‍കിയ വായ്പയില്‍ ക്രമക്കേട് നടന്നുവെന്ന കേസിലായിരുന്നു ഇരുവരെയും സിബിഐ അറസ്റ്റ് ചെയ്തത്. ഐസിഐസിഐ ബാങ്കിന്റെ സിഇഒ ആയിരിക്കെ ചന്ദ കൊച്ചാര്‍ വീഡിയോകോണിന് ക്രമരഹിതമായി 3250 കോടി രൂപ വായ്പ അനുവദിച്ചുവെന്നാണ് കേസ്.

2018 മാര്‍ചിലാണ് ചന്ദയ്ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നത്. ഈ ഇടപാടില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നതായും, അഴിമതിയുടെ സാമ്പത്തിക പ്രയോജനം ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക്കിനും ബന്ധുക്കള്‍ക്കും ലഭിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് അതേ വര്‍ഷം ഒക്ടോബറില്‍ അവര്‍ ഐസിഐസിഐ ബാങ്ക് മേധാവി സ്ഥാനത്ത് നിന്ന് രാജി വെയ്ക്കുകയായിരുന്നു. 

Bail | വായ്പാ തട്ടിപ്പ്: ഐസിഐസിഐ മുന്‍ മേധാവി ചന്ദ കൊച്ചാറിനും ഭര്‍ത്താവിനും ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചു; 'അറസ്റ്റ് നിയമപ്രകാരമല്ല'


വീഡിയോകോണ്‍ ഗ്രൂപിന് ബാങ്ക് വായ്പ അനുവദിച്ച് മാസങ്ങള്‍ക്ക് ശേഷം കൊച്ചാര്‍ സ്ഥാപിച്ച ന്യൂപവര്‍ റിന്യൂവബിള്‍സ് എന്ന കംപനിയില്‍ മുന്‍ വീഡിയോകോണ്‍ ചെയര്‍മാന്‍ വേണുഗോപാല്‍ ധൂത് കോടിക്കണക്കിന് രൂപ നിക്ഷേപിച്ചെന്നായിരുന്നു സിബിഐ കണ്ടെത്തല്‍. വീഡിയോകോണ്‍ ഗ്രൂപ് മേധാവി വേണുഗോപാല്‍ ദൂതും കേസില്‍ പ്രതിയാണ്.

വേണുഗോപാല്‍ ധൂതും തന്റെ ഭര്‍ത്താവായ ദീപക് കൊച്ചാറും തമ്മിലുള്ള ബന്ധം ചന്ദ കൊച്ചാര്‍ മറച്ച് വയ്ക്കുകയായിരുന്നുവെന്നും അവര്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയായിരുന്നു എന്നുമാണ് സിബിഐ ആരോപണം. വീഡിയോകോണിന് ഐസിഐസിഐ ബാങ്ക് അനുവദിച്ച വായ്പ കിട്ടാക്കടമായിരുന്നു. ജസ്റ്റിസ് രേവതിയും പി കെ ചവാനും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാകും വിധി പ്രസ്താവിക്കുക.

Keywords:  News,National,India,Bank,Fraud,Arrest,Bail,Court,Top-Headlines, 'Arrest not per law': Bombay HC grants bail to Chanda Kochhar, husband in ICICI loan fraud case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia