Poonch villagers | ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരോടുള്ള ആദരം; ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ ഒഴിവാക്കി പൂഞ്ചിലെ ഗ്രാമീണര്‍

 


ശ്രീനഗര്‍: (www.kvartha.com) ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരോടുള്ള ആദരസൂചകമായി ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ ഒഴിവാക്കി പൂഞ്ചിലെ ഗ്രാമീണര്‍. സംഗിയോട് ഗ്രാമനിവാസികളാണ് ആഘോഷങ്ങള്‍ റദ്ദാക്കിയത്. വ്യാഴാഴ്ച പതിയിരുന്ന ആക്രമണത്തില്‍ 5 സൈനികരാണ് വീരമൃത്യു വരിച്ചത്. 

'രാജ്യത്തിന്റെ അഞ്ച് ധീര സൈനികര്‍ നമുക്ക് വേണ്ടിയാണ് വീരമൃത്യു വരിച്ചത്. ഈ നിര്‍ഭാഗ്യകരമായ അവസരത്തില്‍ എന്ത് ഇഫ്താര്‍?' സംഗിയോട് പഞ്ചായത് സര്‍പഞ്ച് മുഖ്തിയാസ് ഖാന്‍ പറഞ്ഞു. 

വ്യാഴാഴ്ച വൈകുന്നേരം സാഗിയോടില്‍ നടക്കാനിരുന്ന ഇഫ്താര്‍ സമ്മേളനത്തിനായുള്ള പഴങ്ങളും മറ്റും കയറ്റിക്കൊണ്ടുപോയതായിരുന്നു ആര്‍മി ട്രക്. ബാലാകോടില്‍ സ്ഥിതി ചെയ്യുന്ന രാഷ്ട്രീയ റൈഫിള്‍സിന്റെ ബസൂനി ആസ്ഥാനത്ത് നിന്നാണ് ട്രക് പുറപ്പെട്ടത്.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലടുത്തവരെ വിവിധ തലത്തില്‍ ചോദ്യം ചെയ്യലിന് വിധേയമാക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രാഥമിക ഘട്ടത്തില്‍ തീവ്രവാദ സംഘത്തെ തിരിച്ചറിയാനുള്ള നടപടിയായാണ് ചോദ്യം ചെയ്യല്‍. 

Poonch villagers | ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരോടുള്ള ആദരം; ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ ഒഴിവാക്കി പൂഞ്ചിലെ ഗ്രാമീണര്‍


ഒരു വര്‍ഷത്തോളമായി ഈ മേഖലയില്‍ പ്രവര്‍ത്തനം സജീവമാക്കിയ സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടുന്നതിനായി വ്യാപക തെരച്ചിലാണ് ആരംഭിച്ചിട്ടുള്ളത്. എംഐ ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍, നായകള്‍ എന്നിവ ഉപയോഗിച്ചാണ് തെരച്ചില്‍ നടക്കുന്നത്.

Keywords:  News, National, National-News, Crime-News, Crime, Terror Attack, Police, Investigation, Jammu, Kashmir, Srinagar, Top headlines, Trending, Eid Celebrations, Villagers, Army truck ambushed in Poonch was carrying iftar fruits; village to skip Eid celebrations.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia