SWISS-TOWER 24/07/2023

Donated blood | ജമ്മു കശ്മീരിൽ പരിക്കേറ്റ പാകിസ്‌താൻ ഭീകരന് ഇൻഡ്യൻ സൈനികർ രക്തം ദാനം ചെയ്തു

 


ന്യൂഡെൽഹി: (www.kvartha.com) ഓഗസ്റ്റ് 21 ന് രജൗരി ജില്ലയിലെ അതിർത്തി പോസ്റ്റിൽ ആക്രമണം നടത്താനുള്ള ശ്രമത്തിനിടെ പരിക്കേറ്റ പാകിസ്താൻ ഭീകരന് ഇൻഡ്യൻ സൈനികരിൽ നിന്ന് 'മൂന്ന് കുപ്പി രക്തം'

ലഭിച്ചതായി സൈന്യം പറഞ്ഞു. പാക് അധീന കശ്മീരിലെ കോട്‌ലി ജില്ലയിലെ തബാറക് ഹുസൈന് (32) ആണ് സഹായം ലഭിച്ചത്.
                        
Donated blood | ജമ്മു കശ്മീരിൽ പരിക്കേറ്റ പാകിസ്‌താൻ ഭീകരന് ഇൻഡ്യൻ സൈനികർ രക്തം ദാനം ചെയ്തു

'ഓഗസ്റ്റ് 21 ന് രാവിലെ, നൗഷേരയിലെ ജങ്കാർ സെക്ടറിൽ വിന്യസിച്ച സൈനികർ നിയന്ത്രണ രേഖയുടെ ഇൻഡ്യൻ ഭാഗത്ത് രണ്ട്-മൂന്ന് ഭീകരരെ കണ്ടതായി പറഞ്ഞു. ഒരു ഭീകരൻ ഇൻഡ്യൻ പോസ്റ്റിന് സമീപം വന്ന് വേലി മുറിക്കാൻ ശ്രമിച്ചു, സൈനികർ ഇടപെട്ടു. ഭീകരൻ രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ഫലപ്രദമായ തീയിൽ അയാളെ വീഴ്ത്തി. പിന്നിൽ ഒളിച്ചിരുന്ന മറ്റു രണ്ടുപേർ ഓടി രക്ഷപ്പെട്ടു', നൗഷേര ബ്രിഗേഡ് കമാൻഡർ ബ്രിഗേഡിയർ കപിൽ റാണ പറഞ്ഞു.

'തുടയിലും തോളിലും രണ്ട് വെടിയുണ്ടകൾ ഏറ്റതിനാൽ അയാൾ രക്തം വാർന്ന് ഗുരുതരാവസ്ഥയിലായിരുന്നു. ഞങ്ങളുടെ ടീമിലെ അംഗങ്ങൾ അദ്ദേഹത്തിന് മൂന്ന് കുപ്പി രക്തം നൽകി, ശസ്ത്രക്രിയ നടത്തി ഐസിയുവിൽ പ്രവേശിപ്പിച്ചു. അദ്ദേഹം ഇപ്പോൾ സുഖമായിരിക്കുന്നു', രാജൗരിയിലെ ആർമി ആശുപത്രി കമാൻഡന്റ് ബ്രിഗേഡിയർ രാജീവ് നായർ കൂട്ടിച്ചേർത്തു.

സൈന്യം പറയുന്നതനുസരിച്ച്, 2016 ഏപ്രിലിൽ ഇതേ സെക്ടറിൽ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ ഹുസൈനും 15 വയസുള്ള സഹോദരൻ ഹാറൂൺ അലിയും പിടിയിലായെങ്കിലും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ 2017 നവംബറിൽ തിരിച്ചയച്ചു.
Aster mims 04/11/2022

Keywords: Army: Soldiers donated blood to Pak terrorist injured in J&K, News, Newdelhi, National, Pakistan, Indian, Soldiers, Injured, Kashmir, Blood.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia