Army Rebuilds Bridges | ശക്തമായ മണ്ണിടിച്ചിലില്‍ പാലങ്ങള്‍ തകര്‍ന്ന് അമര്‍നാഥ് തീര്‍ഥാടകരുടെ യാത്ര മുടങ്ങി; ഒറ്റരാത്രി കൊണ്ട് പുനര്‍നിര്‍മിച്ച് സൈന്യം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ശ്രീനഗര്‍: (www.kvartha.com) ഇന്‍ഡ്യന്‍ സൈന്യം തകര്‍ന്ന പാലങ്ങള്‍ ഒറ്റരാത്രി കൊണ്ട് പുനര്‍നിര്‍മിച്ച് മാതൃകയാവുന്നു. ജമ്മു കശ്മീരില്‍ ശക്തമായ മണ്ണിടിച്ചിലില്‍ പാലങ്ങള്‍ തകര്‍ന്ന് അമര്‍നാഥ് തീര്‍ഥാടകരുടെ യാത്ര മുടങ്ങിയതോടെയാണ് സൈന്യത്തിന്റെ ഇടപെടല്‍. ചിന്നാര്‍ സേനയാണ് രാത്രി മുഴുവന്‍ കഠിനമായി പ്രവര്‍ത്തിച്ച് തകര്‍ന്ന പാലങ്ങള്‍ ഉപയോഗയോഗ്യമാക്കിയത്. 
Aster mims 04/11/2022

കശ്മീരിലെ ബാല്‍ത്താലിയിലാണ് പാലങ്ങള്‍ തകര്‍ന്നത്. വെള്ളി, ശനി ദിവസങ്ങളിലായിട്ടായിരുന്നു ബാല്‍ത്താലില്‍ രണ്ട് പാലങ്ങള്‍ തകര്‍ന്നത്. അന്തരീക്ഷ ഊഷ്മാവില്‍ പെട്ടെന്നുണ്ടായ വര്‍ധന മൂലം മഞ്ഞുരുകിയതാണ് പ്രദേശത്ത് മണ്ണിടിച്ചിലിന് കാരണമായതെന്നാണ് റിപോര്‍ട്.

Army Rebuilds Bridges | ശക്തമായ മണ്ണിടിച്ചിലില്‍ പാലങ്ങള്‍ തകര്‍ന്ന് അമര്‍നാഥ് തീര്‍ഥാടകരുടെ യാത്ര മുടങ്ങി; ഒറ്റരാത്രി കൊണ്ട് പുനര്‍നിര്‍മിച്ച് സൈന്യം


മലവെള്ളപ്പാച്ചിലില്‍ പാലം തകരുന്നതിന്റെ ദൃശ്യങ്ങളും ശേഷം സൈന്യം സാധനസാമഗ്രികള്‍ എത്തിച്ച് പുതിയ പാലം പണിയുന്നതിന്റെ ദൃശ്യങ്ങളും സേന പുറത്തുവിട്ടിരുന്നു. 

അനന്ത്‌നാഗിലെ മലനിരകളില്‍ 3,888 മീറ്റര്‍ ഉയരത്തിലാണ് അമര്‍നാഥ് ഗുഹാക്ഷേത്രം. ജൂണ്‍ 30 മുതലാണ് തീര്‍ഥാടനം ആരംഭിച്ചത്.

Keywords:  News,National,India,Srinagar,Jammu,Kashmir,Army,Social-Media,Twitter,Top-Headlines,pilgrimage,Travel,Travel & Tourism, Army rebuilds bridges overnight to clear route for Amarnath Yatris, Video
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script