Jawan Injured | പൂഞ്ചില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് പരുക്കേറ്റതായി അധികൃതര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ശ്രീനഗര്‍: (www.kvartha.com) ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് പരുക്കേറ്റതായി അധികൃതര്‍. ജില്ലയിലെ ഗുല്‍പൂര്‍ സെക്ടറില്‍ നിയന്ത്രണരേഖയ്ക്ക് സമീപമാണ് വെടിവയ്പ്പ് നടന്നത്. നിയന്ത്രണരേഖ കടക്കാന്‍ ശ്രമിച്ച ഭീകരരുമായുണ്ടായ വെടിവയ്പിലാണ് ഇന്‍ഡ്യന്‍ സൈനികന് പരുക്കേറ്റതെന്ന് അധികൃതര്‍ അറിയിച്ചു. 
Aster mims 04/11/2022

ഗുല്‍പൂര്‍ സെക്ടറിലെ ഫോര്‍വേഡ് റേഞ്ചര്‍ നല്ലഹ് മേഖലയില്‍ പുലര്‍ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ആയുധധാരികളായ മൂന്ന് ഭീകരര്‍ താഴ്വരയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. വെടിവയ്പില്‍ സൈനികന് പരുക്കേല്‍ക്കുകയായിരുന്നു. 

പാക് അധീന കശ്മീരില്‍ (പിഒകെ) നിന്ന് നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് ഭീകരരെ സുരക്ഷാ സേന വധിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവവികാസം. ഏറ്റുമുട്ടലിന് പിന്നാലെ ഭീകരര്‍ സമീപത്തെ നിബിഡ വനത്തിലേക്ക് കയറി പോയതായി അധികൃതര്‍ വ്യക്തമാക്കി. ഭീകരരെ കണ്ടെത്തുന്നതിനായി കൂടുതല്‍ ജവാന്‍മാര്‍ പ്രദേശത്ത് എത്തിയിട്ടുണ്ടെന്നും തിരച്ചില്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. 

Jawan Injured | പൂഞ്ചില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് പരുക്കേറ്റതായി അധികൃതര്‍


Keywords:  News, National, National-News, Army, Jawan, Injured, Gunfight, Terrorists, Security Forces, Jammu, Kashmir, Poonch, Army jawan injured in gunfight between terrorists, security forces in Jammu and Kashmir's Poonch. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia