Confirmed | വീണ്ടും നിരാശ: അര്‍ജുനും ലോറിയും കരയിലെ മണ്‍കൂനയ്ക്ക് അടിയിലില്ലെന്ന് സ്ഥിരീകരിച്ച് സൈന്യം; നദിക്കരയില്‍ നിന്ന് സിഗ്‌നല്‍ കിട്ടി


ബംഗളൂരു: (KVARTHA) ഷിരൂരില്‍ (Shiroor) മണ്ണിടിച്ചിലില്‍ (Landslides) കാണാതായ (Missing) കോഴിക്കോട് സ്വദേശി അര്‍ജുനും (Kozhikode Native Arjun) ലോറിയും (Lorry) കരയിലെ മണ്‍കൂനയ്ക്ക് അടിയിലില്ലെന്ന് സ്ഥിരീകരിച്ച് തെരച്ചില്‍ നടത്തുന്ന സൈന്യം (Army) . ഏഴാം ദിവസമാണ് അര്‍ജുനായുളള തിരച്ചില്‍ തുടരുന്നത്. കുടുംബം (Family) പറഞ്ഞ സ്ഥലങ്ങളില്‍ എല്ലാം പരിശോധന നടത്തിയെന്ന് സൈന്യം അറിയിച്ചു. ആദ്യഘട്ടത്തില്‍ പരിശോധന നടത്തി മണ്ണ് നീക്കിയ സ്ഥലത്ത് വീണ്ടും സിഗ്‌നല്‍ (Signal) ലഭിച്ചിരുന്നു. ഈ പ്രദേശവും രക്ഷാപ്രവര്‍ത്തകര്‍ (Rescue Team) പരിശോധിച്ചു.
റഡാറില്‍ സിഗ്‌നല്‍ ലഭിച്ചിടത്ത് പരിശോധന നടത്തിയെങ്കിലും പാറക്കല്ലാണ് കിട്ടിയതെന്ന് മഞ്ചേശ്വരം എംഎല്‍എ എകെഎം അശ്റഫ് പറഞ്ഞു. സംശയമുള്ള സ്ഥലങ്ങള്‍ ഇപ്പോള്‍ പരിശോധിക്കുന്നുണ്ട്. രണ്ടുസ്ഥലങ്ങളിലെ പരിശോധന കഴിഞ്ഞപ്പോള്‍ നിരാശയാണെന്നും അദ്ദേഹം അറിയിച്ചു. ചൊവ്വാഴ്ച മുതല്‍ രക്ഷാപ്രവര്‍ത്തനത്തിനായി 25 പേരടങ്ങുന്ന സംഘത്തിന് സൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുമെന്ന് കര്‍ണാടക സര്‍കാര്‍ അറിയിച്ചിട്ടുണ്ടെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
റോഡില്‍ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം ദൗത്യസംഘം പരിശോധന നടത്തിയത്. 98 ശതമാനം മണ്ണും നീക്കിയെന്നും ലോറിയുടെ സാന്നിധ്യമില്ലെന്നും കഴിഞ്ഞദിവസം തന്നെ കര്‍ണാടക റവന്യൂ മന്ത്രി സ്ഥിരീകരിച്ചിരുന്നു.
എന്നാല്‍ സൈന്യമെത്തിയതോടെ പ്രതീക്ഷ വര്‍ധിക്കുകയും തിരിച്ചിലിന് ശക്തി കൂടുകയും ചെയ്തു. പക്ഷേ പ്രതീക്ഷക്ക് മങ്ങലേല്‍പ്പിച്ച് കൊണ്ട് ലോറി കരയിലില്ലെന്ന് സൈന്യം ഇപ്പോള്‍ സ്ഥിരീകരിക്കുകയായിരുന്നു. ലോറി ഇടിഞ്ഞുവീണ മണ്ണിനൊപ്പം ഗംഗാവലി നദിയിലേക്ക് പതിച്ചേക്കാമെന്ന സംശയത്തിലാണ് ഇപ്പോള്‍ സൈന്യം. ഇതോടൊപ്പം നദിക്കരയില്‍ നിന്ന് ഒരു സിഗ്‌നല്‍ കിട്ടിയെന്നും സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. നദിക്കരയിലെ സിഗ്‌നല്‍ കിട്ടിയ പ്രദേശം മാര്‍ക് ചെയ്താണ് ഇപ്പോഴത്തെ പരിശോധന.
അര്‍ജുന്റെ ലോറി റോഡരികില്‍ നിര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും ദിവസങ്ങള്‍ റോഡിലെ മണ്‍കൂനയില്‍ പരിശോധന നടത്തിയത്. നിലവില്‍ റഡാര്‍ ഉപയോഗിച്ച് പുഴയിലും പരിശോധന നടത്തുന്നുണ്ട്. വളരെ ആഴത്തിലും ദൂരത്തിലും നിന്ന് സിഗ്‌നല്‍ കണ്ടെത്താന്‍ ശേഷിയുള്ള റഡാറാണ് ഉള്ളത്. എന്നാല്‍ നദിയില്‍ വലിയ അളവില്‍ മണ്‍കൂനയുളളത് തിരിച്ചടിയാണ്.
സ്‌കൂബ ഡൈവേഴേ്‌സ് സംഘമാണ് ഗംഗാവലി പുഴയില്‍ തിരച്ചില്‍ നടത്തുന്നത്. പുഴയില്‍ മണ്‍കൂനയുള്ള സ്ഥലത്താണ് പരിശോധന. അര്‍ജുന്റെ ലോറി പുഴയിലേക്ക് പോയിരിക്കാനുള്ള സാധ്യതയും സൈന്യം തള്ളിക്കളയുന്നില്ല. പുഴയിലെ പരിശോധനക്കായി കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കാനുള്ള തയാറെടുപ്പിലാണ് നാവികസേന.