Helicopter Crashes | ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; പൈലറ്റടക്കം കരസേനയിലെ 3 പേരും സുരക്ഷിതരെന്ന് സൈന്യം
May 4, 2023, 13:31 IST
ശ്രീനഗര്‍: (www.kvartha.com) ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ ഇന്‍ഡ്യന്‍ സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. അപകടം നടക്കുമ്പോള്‍ കരസേനയിലെ മൂന്ന് ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. എഎല്‍എച് ധ്രുവ് ഹെലികോപ്റ്റര്‍ രാവിലെയോടെയാണ് തകര്‍ന്നത്.
പൈലറ്റടക്കം മൂവരും പരുക്കുകളോടെ രക്ഷപ്പെട്ടതായി സൈന്യം അറിയിച്ചു. എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. മര്‍വ തഹസില്‍ മച്ന ഗ്രാമത്തിന് സമീപം ചെനാബ് നദിയിലേക്കാണ് ഹെലികോപ്ടര്‍ തകര്‍ന്നുവീണത്. പ്രദേശവാസികളുടെ കൂടി സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
സംഭവമുണ്ടായ മാര്‍വ മേഖലയിലേക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Keywords: News, National-News, Army, Pilots, Injured, Chopper Crashes, National, Army Chopper With 3 On Board Crashes In J&K, 2 Crew Members Injured.Indian Army chopper crashes in J-K's Kishtwar
— ANI Digital (@ani_digital) May 4, 2023
Read @ANI Story | https://t.co/BcO6f51ra8#Armychoppercrash #JammuKashmir pic.twitter.com/jWu2kxwLY2
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.