Chopper Crashes | അരുണാചലില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; രക്ഷാസംഘത്തെ വിന്യസിച്ച് തിരച്ചില്‍ ആരംഭിച്ചു

 


ADVERTISEMENT


ഇറ്റാനഗര്‍: (www.kvartha.com) അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. അപര്‍ സിയാംഗ് ജില്ലയിലെ സിങ്ങിങ്ങ് ഗ്രാമത്തിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. രാവിലെ 10.43 നാണ് അപകടമുണ്ടായത്. രക്ഷാസംഘത്തെ വിന്യസിച്ച് തിരച്ചില്‍ ആരംഭിച്ചു. പ്രദേശത്തേക്ക് റോഡ് മാര്‍ഗം യാത്ര സാധ്യമല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാണെന്നാണ് റിപോര്‍ട്.
Aster_MIMS
 
Chopper Crashes | അരുണാചലില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; രക്ഷാസംഘത്തെ വിന്യസിച്ച് തിരച്ചില്‍ ആരംഭിച്ചു


'അപകടം നടന്ന സ്ഥലത്ത് ഒരു രക്ഷാസംഘത്തെ എത്തിച്ചിട്ടുണ്ട്, മറ്റെല്ലാ വിശദാംശങ്ങളും കാത്തിരിക്കുകയാണ്,' അപര്‍ സിയാംഗിലെ പൊലീസ് സൂപ്രണ്ട് ജുമര്‍ ബസാര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 

Keywords:  News,National,India,Accident,Air Plane,Top-Headlines, Army chopper crashes in Upper Siang district of Arunachal Pradesh; rescue team deployed
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia