Miscreants | മണിപ്പൂരില്‍ ആയുധങ്ങളുമായി 3 അക്രമികള്‍ പിടിയില്‍; ഇവരില്‍നിന്ന് ചൈനീസ് നിര്‍മിത ആയുധങ്ങളുള്‍പെടെ കണ്ടെത്തിയതായി സൈന്യം
May 29, 2023, 16:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇംഫാല്‍: (www.kvartha.com) സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ ആയുധങ്ങളുമായി മൂന്ന് അക്രമികളെ സൈന്യം പിടികൂടി. ഇവരില്‍നിന്ന് ചൈനീസ് നിര്‍മിത ആയുധങ്ങളുള്‍പെടെ കണ്ടെത്തിയതായും സൈന്യം അറിയിച്ചു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് അക്രമികള്‍ പിടിയിലായത്.
ഇംഫാലില്‍ സിറ്റി കണ്‍വെന്‍ഷന്‍ സെന്റര്‍ പ്രദേശത്ത് സംശയകരമായ നിലയില്‍ കാറില്‍ നാലുപേര്‍ യാത്ര ചെയ്യുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നതിനിടെ യാത്രക്കാര്‍ കടന്നുകളഞ്ഞു. തു9*-ടര്‍ന്ന് കാറിലുണ്ടായിരുന്ന മൂന്നു പേരെ സേന പിന്നാലെ ഓടി പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരില്‍നിന്നു ചൈനീസ് ഹാന്‍ഡ് ഗ്രനേഡ്, ഡിറ്റണേറ്റര്‍ എന്നിവയും ഇന്‍സാസ് റൈഫിള്‍ ഉള്‍പെടെയുള്ളവയും കണ്ടെടുക്കുകയായിരുന്നു.
മണിപ്പുരില്‍ എത്തുന്ന അമിത് ഷാ മുഖ്യമന്ത്രി ബിരേന്‍ സിങ്ങുമായും സുരക്ഷ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ ശനിയാഴ്ച മണിപ്പൂരിലെത്തി ക്രമസമാധാനനില വിലയിരുത്തിയിരുന്നു. മണിപ്പൂര്‍ ഞായറാഴ്ച പൊലീസിന്റെ കമാന്‍ഡോ വിഭാഗവും കുക്കി ഗോത്രവിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 40 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കുണ്ട്.

Keywords: Army apprehends 3 miscreants in strife-torn Manipur, recovers arms, ammunition, Imphal, News, Army, Attack, Seized, Amit Shah, Visit, Politics, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.