HIV Positive | സൈനിക ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച സൈനികന് എയ്ഡ്‌സ് പിടിപ്പെട്ടു; 6 ആഴ്ചയ്ക്കുള്ളില്‍ 1.53 കോടി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി
Sep 27, 2023, 10:28 IST
ന്യൂഡെല്‍ഹി: (KVARTHA) 2002ല്‍ സൈനിക നീക്കത്തിനിടെ ആശുപത്രിയിലാകുകയും ചികിത്സാര്‍ഥം രക്തം സ്വീകരിക്കുകയും ചെയ്ത വ്യോമസേനാ ഉദ്യോഗസ്ഥന് എയ്ഡ്‌സ് പിടിപ്പെട്ടതിന്റെ ഉത്തരവാദിത്തം വ്യോമ കരസേനകള്‍ക്കെന്ന് സുപ്രീം കോടതിയുടെ വിധി. പാര്‍ലമെന്റിനുനേരെ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്‍ഡ്യ നടത്തിയ പടനീക്കമായ 'ഓപറേഷന്‍ പരാക്ര'മിന്റെ ഭാഗമായി അതിര്‍ത്തിയില്‍ നിയോഗിക്കപ്പെട്ട സൈനികനാണ് ഹര്‍ജിക്കാരന്‍.
ഹര്‍ജിക്കാരനായ സൈനികന് 1.54 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജഡ്ജുമാരായ എസ് രവീന്ദ്രഭട്ട്, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. 2002 ജൂലൈയില്‍ ദൗത്യത്തിനിടെ പരുക്കേറ്റ ഇദ്ദേഹം ജമ്മു കശ്മീരിലെ സൈനികാശുപത്രിയില്‍ കിടന്നപ്പോള്‍ ഒരു യൂനിറ്റ് രക്തം സ്വീകരിച്ചിരുന്നു. പിന്നീട് 2014 ല്‍ രോഗാവസ്ഥയിലാകുകയും എയ്ഡ്‌സ് സ്ഥിരീകരിക്കുകയും ചെയ്തതാണ് കേസിന്റെ പശ്ചാത്തലം.
2002ലെ ആശുപത്രി റിപോര്‍ടുകളുടെ അടിസ്ഥാനത്തില്‍ രോഗബാധയ്ക്ക് കാരണം രക്തം സ്വീകരിച്ചതാണെന്ന് മെഡികല്‍ ബോര്‍ഡ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സൈനികന്‍ കോടതിയെ സമീപിക്കുകയായിരുന്നു. കരസേനയുടെയും വ്യോമസേനയുടെയും മെഡികല്‍ അശ്രദ്ധയാണ് ഹര്‍ജിക്കാരന് എയ്ഡ്‌സ് പിടിപ്പെടാനുള്ള കാരണമെന്നാണ് കോടതി നിരീക്ഷണം.
വ്യോമസേനയ്ക്കും കരസേനയ്ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ടെന്ന് പറഞ്ഞ കോടതി മുന്‍ ഉദ്യോഗസ്ഥന് വ്യോമസേന 6 ആഴ്ചയ്ക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവിട്ടു. തുകയുടെ പകുതി കരസേനയില്‍ (ആശുപത്രി ഇവരുടേത്) നിന്ന് ഈടാക്കണോയെന്ന് വ്യോമസേനയ്ക്ക് തീരുമാനിക്കാം. സേനയില്‍ നിന്നുള്ള മറ്റ് ആനുകൂല്യങ്ങളും കുടിശ്ശികയും 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നും കോടതി വ്യക്തമാക്കി.

Keywords: Justice Ravindra Bhat, Justice Dipankar Datta, Medical Negligence, New Delhi News, National News, Supreme Court, Army, Air Force, Ex Officer, HIV, Compensation, Blood Transfusion, News, National, National-News, Malayalam-News, Army, Air Force Asked To Give ₹ 1.54 Crore To Ex Officer Who Contracted HIV.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.