Discovery | ഒടുവില്‍ അര്‍ജുന്റെ ലോറി കണ്ടെത്തി; കാബിനുള്ളില്‍ മൃതദേഹവും; ഫലം കണ്ടത് എഴുപത്തൊന്നാമത്തെ ദിവസത്തെ തിരച്ചിലില്‍
● എല്ലാവര്‍ക്കുമുള്ള ഉത്തരം ഇതോടെ ലഭിച്ചെന്ന് സഹോദരി ഭര്‍ത്താവ് ജിതിന്‍
● അര്‍ജുന്‍ തിരിച്ചുവരില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നുവെന്ന് ആത്മഗതം
ഷിരൂര്‍: (KVARTHA) കര്‍ണാടകയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഒടുവില്‍ പുഴയില്‍ നിന്നും ദൗത്യസംഘം കണ്ടെടുത്തു. ലോറി തന്റേതെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞു. ലോറിയുടെ ക്യാബിനില്‍ ഒരു മൃതദേഹവും കണ്ടെത്തി. ഇത് ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. മണ്ണിടിച്ചിലില്‍ കാണാതായ ലോറി എഴുപത്തൊന്നാമത്തെ ദിവസത്തെ തിരച്ചിലിലാണ് കണ്ടെത്തിയത്. മൂന്നാംഘട്ടത്തിലുള്ള തിരച്ചിലില്‍ ഡ്രഡ്ജിങ് നടത്തിയാണ് ലോറി പുഴയില്‍ നിന്ന് കണ്ടെടുത്തത്.
എല്ലാവര്‍ക്കുമുള്ള ഉത്തരം ഇതോടെ ലഭിച്ചെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ പറഞ്ഞു. അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയതുമുതല്‍ ജിതിന്‍ ഷിരൂരില്‍ ഉണ്ട്. 'അര്‍ജുന്‍ തിരിച്ചുവരില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. പക്ഷെ എന്തെങ്കിലും അവശേഷിപ്പ് കണ്ടെത്തുക എന്നുള്ളതായിരുന്നു പ്രധാനം' - എന്ന് ജിതിന്‍ പറഞ്ഞു.
#Arjun #TruckFound #KarnatakaLandslide #SearchAndRescue #Kozhikode