Marriage | അര്‍ജുന്‍ സര്‍ജയുടെ മകളും നടിയുമായ ഐശ്വര്യ അര്‍ജുന്‍ വിവാഹിതയാകുന്നു; വരന്‍ നടന്‍ ഉമാപതി

 


ചെന്നൈ: (KVARTHA) നടന്‍ അര്‍ജുന്‍ സര്‍ജയുടെ മകളും നടിയുമായ ഐശ്വര്യ അര്‍ജുന്‍ വിവാഹിതയാകുന്നു. നടന്‍ ഉമാപതിയാണ് വരന്‍. ഇരുവരുടേയും വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. വിവാഹ തീയതി താരകുടുംബം പങ്കുവെച്ചിട്ടില്ല. ഉമാപതിയുടെ പിറന്നാള്‍ ദിനമായ നവംബര്‍ എട്ടിന് കല്യാണ തീയതി പുറത്തുവിടുമെന്നാണ് വിവരം.

Marriage | അര്‍ജുന്‍ സര്‍ജയുടെ മകളും നടിയുമായ ഐശ്വര്യ അര്‍ജുന്‍ വിവാഹിതയാകുന്നു; വരന്‍ നടന്‍ ഉമാപതി

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ദീര്‍ഘ നാളത്തെ പ്രണയത്തിന് ശേഷമാണ് ഐശ്വര്യയും ഉമാപതിയും വിവാഹിതരാകുന്നത്. 2013 ല്‍ തമിഴിലൂടെയാണ് ഐശ്വര്യയുടെ സിനിമ പ്രവേശനം. 'പട്ടത്ത് യാനൈ' എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. നടന്‍ അര്‍ജുന്‍ സര്‍ജ സംവിധാനം ചെയ്ത പ്രേമ ബരാഹ എന്ന ചിത്രത്തിലും ഐശ്വര്യയായിരുന്നു നായികയായി എത്തിയത്.

നടന്‍ തമ്പി രാമയ്യയുടെ മകനാണ് ഉമാപതി. 'അധഗപ്പട്ടത് മഗജനഞ്ജലയ്' എന്ന ചിത്രത്തിലൂടെയാണ് ഉമാപതി സിനിമയിലേക്കെത്തുന്നത്. മണിയാര്‍ കുടുംബം, തിരുമണം, തന്നെ വണ്ടി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോയിലാണ് അര്‍ജുന്‍ സര്‍ജ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. നെഗറ്റീവ് വേഷത്തിലായിരുന്നു നടന്‍ എത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി ചിത്രം തിയറ്റററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

Keywords:  Arjun Sarja's daughter Aishwarya gets engaged to Umapathy Ramaiah, son of actor Thambi Ramaiah in Chennai, Chennai, News, Arjun Sarja's daughter Aishwarya, Engagement, Marriage, Social Media, Actor, Actress, Theatre, National News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia