അധോലോക സംഘവുമായി കൂടിക്കാഴ്ച നടത്തിയ ബോളിവുഡ് നടനെ ചോദ്യം ചെയ്യും
Feb 3, 2015, 13:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 03/02/2015) അധികൃതരോട് അനുമതി വാങ്ങാതെ അധോലോക സംഘാംഗവുമായി കൂടിക്കാഴ്ച നടത്തിയ ബോളിവുഡ് നടനെ ചോദ്യം ചെയ്യാന്‍ ഉത്തരവ്. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തലോജ ജയിലില്‍ കഴിയുന്ന അധോലോക സംഘത്തിലെ അരുണ്‍ ഗൗലിയെ സന്ദര്‍ശിച്ച ബോളിവുഡ് നടന്‍ അര്‍ജുന്‍ രാംപാലിനെയാണ് ചോദ്യം ചെയ്യുന്നത്. ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
2014 ഡിസംബര്‍ 29ന്, പതിവ് പരിശോധനകള്‍ക്കായി ജെ.ജെ ആശുപത്രിയിലെത്തിയ അരുണ്‍ ഗൗലിയയുമായി കൂടിക്കാഴ്ച നടത്തിയതിനാണ് അര്‍ജുനെ ചോദ്യം ചെയ്യുന്നത്. ഗൗലിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന 'ഡാഡി' എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി അവതരിപ്പിക്കുന്നത് അര്‍ജുന്‍ ആണ്. അതുകൊണ്ടുതന്നെ സിനിമയില്‍ തന്റെ കഥാപാത്രത്തെ ഭംഗിയാക്കുന്നതിനു വേണ്ടിയാണ് ഗൗലിയുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ കൂടിക്കാഴ്ച നടത്താന്‍ അര്‍ജുന്‍ രാംപാല്‍ അനുമതി ചോദിച്ചില്ലെന്നാണ് ആരോപണം. ഒരു മണിക്കൂറോളമാണ് ഗൗലിയുമായി കൂടിക്കാഴ്ച നടത്തിയത്.
അതേസമയം ഗൗലിയോടൊപ്പം തലോജ ജയിലില്‍ നിന്നും ആശുപത്രിയില്‍ പോയ പോലീസുകാരനെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം ഗൗലിയോടൊപ്പം തലോജ ജയിലില്‍ നിന്നും ആശുപത്രിയില്‍ പോയ പോലീസുകാരനെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Keywords: Arjun Rampal summoned by Mumbai police for meeting jailed gangster Arun Gawli, Mumbai, Bollywood, Actor, Visit, hospital, Allegation, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.