Arippa | കാടിനുള്ളിലെ സ്വർഗം കാണാൻ പോകാം; കൊല്ലത്തെ അരിപ്പയിലേക്ക്; ബഹളങ്ങളില്‍ നിന്നകന്ന് മനോഹര ഇടം; ജൈവ വൈവിധ്യങ്ങളുടെ കലവറ!
Feb 18, 2024, 16:57 IST
കൊല്ലം: (KVARTHA) ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് കൊല്ലം അരിപ്പ വന മേഖല. കുന്നുകൾ, താഴ്‌വരകൾ, സമതലങ്ങൾ, തോടുകൾ, വെള്ളച്ചാട്ടങ്ങൾ, ഉയർന്നുനിൽക്കുന്ന മരങ്ങൾ, ഔഷധ സസ്യങ്ങൾ, പക്ഷികൾ, മൃഗങ്ങൾ അരിപ്പയിലെ കാഴ്ചകൾ അതിശയിപ്പിക്കുന്നതാണ്. തിരുവനന്തപുരം-ചെങ്കോട്ട സംസ്ഥാന പാതയുടെ അരികിലാണ് ഈ ഇക്കോ ടൂറിസം ഗ്രാമം സ്ഥിതി ചെയ്യുന്നത്.
സമതല നിത്യഹരിത വനമാണ് ഇവിടെയുള്ളത്. വലിയ കുന്നിറക്കങ്ങളില്ലാത്ത നിരപ്പായിട്ടുള്ള വനമേഖലയായതിനാല്‍ പക്ഷിനിരീക്ഷകര്‍ക്ക് ഏറ്റവും സൗകര്യപ്രദമാണ് അരിപ്പ. തട്ടേക്കാടിന് സമാനമായ ഇവിടെ മുന്നൂറിലധികം വ്യത്യസ്ത തരം പക്ഷികളെയാണ് ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്. താടിക്കാരൻ വേലിതത്ത കാട്ടുമൂങ്ങ, ചാരത്തലയൻ ബുൾബുൾ ചാരത്തലയൻ മീൻപരുന്ത്, മേനിപൊന്മാൻ, കാട്ടുപൊടി പൊന്മാൻ, കിന്നരിപ്പരുന്ത്, മീൻ കൂമൻ, മേനിപ്രാവ് കോഴി വേഴാമ്പൽ, ഉപ്പൻകുയിൽ, കാട്ടുതത്ത തുടങ്ങിയ പക്ഷിവർഗങ്ങൾ അരിപ്പയിലുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
അരിപ്പ പക്ഷിസങ്കേതത്തിൽ ഏറ്റവും കൂടുതൽ പക്ഷികളെ കാണാറുള്ളത് മാർച്ച് മുതൽ ഡിസംബർ വരെയാണെന്നാണ് നിരീക്ഷകർ പറയുന്നത്. പക്ഷികൾക്ക് പുറമേ ആന, കാട്ടുപോത്ത്, മ്ലാവ്, പന്നി, കേഴമാൻ, പുലി, മലയണ്ണാൻ, മരപ്പട്ടി, ചെന്നായ, കാട്ടുപൂച്ച, കൂരമാൻ, മുയൽ തുടങ്ങി നിരവധി വന്യമൃഗങ്ങളും വൈവിധ്യമാർന്ന മരങ്ങളും ഈ വനമേഖലയിലുണ്ട്. കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചിൽപ്പെട്ട 'അരിപ്പ അമ്മയമ്പലം പച്ച' എന്ന പേരിൽ അറിയപ്പെടുന്ന ഈ സങ്കേതം അപൂർവത നിറഞ്ഞ പച്ചപ്പിന്റെ പറുദീസ കൂടിയാണ് ഈ സ്ഥലം.
കേരളത്തിൽ പശ്ചിമഘട്ടത്തിന്റെ തെക്കേയറ്റത്ത് വന ചതുപ്പുകളിൽ ചിലയിടങ്ങളിൽ മാത്രം കാണപ്പെടുന്ന ജാതിവന ചതുപ്പുകളുടെ (മിരിസ്റ്റിക്ക) കേന്ദ്രം കൂടിയാണ് അരിപ്പ. ചെറിയ മീനുകളും മരത്തവളകളും അടക്കം നിരവധി ഉഭയജീവികളുടെ ആവാസകേന്ദ്രമാണ് ഇത്തരം ചതുപ്പുകൾ. ഒട്ടേറെ സസ്യജാലങ്ങളുമുണ്ട്. മിരിസ്റ്റിക്ക ചതുപ്പുകളിലേക്കും സങ്കിലി വനത്തിലെ വെള്ളാംകുടിയിലേക്കും ഉള്ള ട്രെക്കിംഗ് ആണ് അരിപ്പയുടെ പ്രധാന സവിശേഷത.

Keywords: Arippa, Tourism, Travel, Explore India, Lifestyle, Forest, Hills, Valley, Streams, Water Falls, trees, Birds, Eco, Village, Thattekad, Elephant, Wild Buffalo, Western Ghats, Kollam, Arippa Ecotourism Village in Kollam.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.