Arikomban | അരിക്കൊമ്പന്‍ മേഘമലയിലെ ഉള്‍കാട്ടിലേക്ക് മടങ്ങി; 3 കുങ്കിയാനകളും തയാര്‍; ഏത് നിമിഷവും മയക്കുവെടി പ്രതീക്ഷിക്കാമെന്ന് അധികൃതര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കമ്പം: (www.kvartha.com) ജനവാസ കേന്ദ്രത്തിലും കമ്പം ടൗണിലും ഇറങ്ങിയ അരിക്കൊമ്പന്‍ മേഘമലയിലെ ഉള്‍കാട്ടിലേക്ക് മടങ്ങിയതായി തമിഴ് നാട് വനം മന്ത്രി ഡോ. എം മതിവേന്തന്‍. കമ്പത്ത് എത്തിയ മന്ത്രി വനം വകുപ്പിന്റെ സജ്ജീകരണങ്ങള്‍ വിലയിരുത്തി.

പുലര്‍ചെ കൃഷി ഭൂമിക്കും വനത്തിനും ഇടയില്‍ നിലകൊണ്ട ആന ഇപ്പോള്‍ വനത്തില്‍ ഒന്നര കിലോമീറ്റര്‍ ഉള്ളിലേക്കു പോയി. കമ്പം സുരുളി വെള്ളച്ചാട്ടത്തിന് സമീപമാണു ഞായറാഴ്ച പുലര്‍ചെ മൂന്നുമണിയോടെ അരിക്കൊമ്പനെ കണ്ടത്. കമ്പം - സുരുളിപ്പെട്ടി റോഡ് മുറിച്ചു കടന്ന ആന വനമേഖലയിലേക്കു നീങ്ങുകയായിരുന്നു.

ആനയെ നിരീക്ഷിക്കുന്നതിന് വനം വകുപ്പിന്റെ സംഘം സ്ഥലത്തുണ്ട്. മയക്കുവെടി വയ്ക്കുന്നതിന് ഉള്‍പെടെയുള്ള സജ്ജീകരണങ്ങളെല്ലാം പ്രദേശത്തുള്ളതായും മൂന്ന് കുങ്കിയാനകളെ സ്ഥലത്ത് എത്തിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കമ്പം - ഗൂഡല്ലൂര്‍ ബൈപാസിന് സമീപമാണ് മൂന്ന് കുങ്കിയാനകളെ തളച്ചിരിക്കുന്നത്.

Arikomban | അരിക്കൊമ്പന്‍ മേഘമലയിലെ ഉള്‍കാട്ടിലേക്ക് മടങ്ങി; 3 കുങ്കിയാനകളും തയാര്‍; ഏത് നിമിഷവും മയക്കുവെടി പ്രതീക്ഷിക്കാമെന്ന് അധികൃതര്‍

കമ്പം ടൗണില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. പൊലീസ് മൈകിലൂടെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രാവിലെ മുതല്‍ സുരുളി വെള്ളച്ചാട്ടത്തിലേക്കുള്ള റോഡ് പൊലീസ് അടച്ചിരുന്നു. പ്രദേശത്തെ വിനോദ സഞ്ചാരികളെയും മാറ്റി. ജനവാസ മേഖലയില്‍ തിരികെ എത്തിയാല്‍ മാത്രമേ മയക്കുവെടി വയ്ക്കൂ എന്ന് അധികൃതര്‍ പറഞ്ഞു.

Keywords:  Arikomban returned to the inner forest of Meghamala,
Cumbum, Arikomban, Forest, Trending, Minister, Warning, News, Tourist, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia