FSSAI | അങ്ങാടിയിൽ കിട്ടുന്ന മാങ്ങ കഴിക്കാമോ? കാൽസ്യം കാർബൈഡ് അപകടങ്ങൾക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്

 


ന്യൂഡെൽഹി: (KVARTHA) മാങ്ങയുടെയും മറ്റ് പഴങ്ങളുടെയും കൃത്രിമ പഴുപ്പിക്കലിനായി നിരോധിച്ചിരിക്കുന്ന കാത്സ്യം കാര്‍ബൈഡ് ഉപയോഗിക്കുന്നതിനെതിരെ വ്യാപാര സ്ഥാപനങ്ങള്‍ക്കും പഴ വ്യാപാരികള്‍ക്കും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) കർശന മുന്നറിയിപ്പ് നൽകി. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഭക്ഷ്യസുരക്ഷാ വകുപ്പുകളോട് ജാഗ്രത പാലിക്കാനും നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

FSSAI | അങ്ങാടിയിൽ കിട്ടുന്ന മാങ്ങ കഴിക്കാമോ? കാൽസ്യം കാർബൈഡ് അപകടങ്ങൾക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്

നേരത്തെ, വിളകളിലും ഭക്ഷ്യവസ്തുക്കളിലും കീടനാശിനികളുടെയും മറ്റ് രാസവസ്തുക്കളുടെയും അമിതമായ ഉപയോഗം രാജ്യത്തുടനീളം മരണത്തിലേക്ക് നയിക്കുന്നുവെന്ന ഹരജിയിൽ വെള്ളിയാഴ്ച സുപ്രീം കോടതി കേന്ദ്രസർക്കാരിൽ നിന്നും മറ്റുള്ളവരിൽ നിന്നും പ്രതികരണം തേടിയിരുന്നു. ഭക്ഷ്യവിളകളിലും ഭക്ഷ്യവസ്തുക്കളിലും കീടനാശിനികളുടെയും അജൈവ രാസവസ്തുക്കളുടെയും ഉപയോഗവും അമിത ഉപയോഗവുമാണ് രാജ്യത്ത് കാൻസറിനും മറ്റ് മാരക രോഗങ്ങൾക്കും പ്രധാന കാരണമായി ഉയർന്നുവന്നിരിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. ഇതിന് പിന്നാലെയാണ് എഫ്എസ്എസ്എഐ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കാത്സ്യം കാര്‍ബൈഡ് ഹാനികരം


മാങ്ങ പോലുള്ള പഴങ്ങൾ പഴുക്കാൻ സാധാരണയായി ഉപയോഗിക്കുന്ന കാൽസ്യം കാർബൈഡ്, ആർസെനിക്കിൻ്റെയും ഫോസ്ഫറസിൻ്റെയും അംശങ്ങൾ അടങ്ങിയ അസറ്റിലീൻ വാതകം പുറപ്പെടുവിക്കുന്നു. കാൽസ്യം കാർബൈഡ് അപകടകരമായ രാസവസ്തുവാണെന്നും അതിൻ്റെ ഉപയോഗം ആരോഗ്യത്തിന് വലിയ അപകടമുണ്ടാക്കുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു. 2006-ലെ ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേർഡ് ആക്‌റ്റും അതുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ഇതിൻ്റെ ഉപയോഗം നിയന്ത്രിച്ചിരിക്കുന്നു.

കാൽസ്യം കാർബൈഡ് പൊതുവെ 'മസാല' എന്നും അറിയപ്പെടുന്നു. ഇതിൻ്റെ ഉപയോഗം തലകറക്കം, ഇടയ്ക്കിടെയുള്ള ദാഹം, ബലഹീനത, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ഛർദി, ചർമ്മത്തിലെ അൾസർ തുടങ്ങിയ പാർശ്വഫലങ്ങൾക്ക് കാരണമാകും. കാൽസ്യം കാർബൈഡിൻ്റെ വലിയ തോതിലുള്ള ഉപയോഗം കണക്കിലെടുത്ത്, ഇന്ത്യയിൽ പഴങ്ങൾ പാകമാകുന്നതിന് സുരക്ഷിതമായ ബദലായി എഥിലീൻ വാതകം ഉപയോഗിക്കാൻ എഫ്എസ്എസ്എഐ അനുമതി നൽകിയിരുന്നു. വിളയും ഇനവും അനുസരിച്ച് എഥിലീൻ വാതകം 100 പിപിഎം വരെ സാന്ദ്രതയിൽ ഉപയോഗിക്കാം. പഴങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്ന ഹോർമോണാണ് എഥിലീൻ, ഇത് കെമിക്കൽ, ബയോകെമിക്കൽ പ്രവർത്തനങ്ങളിലൂടെ പഴങ്ങൾ പാകമാകുന്ന പ്രക്രിയയെ നിയന്ത്രിക്കുന്നു.

Keywords: FSSAI, Health, Health Tips, Health, Lifestyle, New Delhi, National, Calcium Carbamate, FASSI, Mango, Acetylene, Gas, Dizziness, Are you eating safe mangoes? FSSAI warns traders against calcium carbide dangers.
v
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia