Fact check | ആയുഷ് പദ്ധതി പ്രകാരം കേന്ദ്ര സർകാർ 78,856 രൂപ ശമ്പളം നൽകുന്നുണ്ടോ? സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ സന്ദേശത്തിന്റെ സത്യാവസ്ഥ അറിയൂ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) ആയുഷ് പദ്ധതി പ്രകാരം കേന്ദ്ര സർകാർ 78856 രൂപ ശമ്പളം നൽകുമെന്ന് അവകാശപ്പെടുന്ന സന്ദേശം സോഷ്യൽ മീഡിയയിൽ കൂടുതൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈ സ്കീമിന് കീഴിൽ ശമ്പളം ലഭിക്കുമെന്ന് സന്ദേശത്തിൽ അവകാശപ്പെട്ടിട്ടുണ്ട്. വൈറലായ സന്ദേശത്തിന്റെ സത്യാവസ്ഥയെക്കുറിച്ച് അറിയാം.
            
Fact check | ആയുഷ് പദ്ധതി പ്രകാരം കേന്ദ്ര സർകാർ 78,856 രൂപ ശമ്പളം നൽകുന്നുണ്ടോ? സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ സന്ദേശത്തിന്റെ സത്യാവസ്ഥ അറിയൂ


സന്ദേശത്തിൽ പറയുന്നത്

സന്ദേശത്തിൽ ആയുഷ് പദ്ധതി സർകാർ നടത്തുന്നതാണെന്നാണ് അവകാശപ്പെടുന്നത്. ഇതിന് കീഴിൽ നിങ്ങൾക്ക് 78856 രൂപ ശമ്പളം ലഭിക്കുമെന്നും എല്ലാ മാസവും 50,000 രൂപ ശമ്പളം ലഭിക്കാൻ അർഹതയുണ്ടാകുമെന്നും സന്ദേശത്തിൽ അവകാശപ്പെട്ടിട്ടുണ്ട്. ലിങ്കും നൽകിയിട്ടുണ്ട്. അതിൽ ലോഗിൻ ചെയ്ത് പരിശോധിക്കാനാണ് നിർദേശം.

സന്ദേശത്തിന്റെ സത്യാവസ്ഥ

കേന്ദ്ര സർകാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (PIB) ഔദ്യോഗിക വസ്തുതാ പരിശോധന ട്വിറ്റർ ഹാൻഡിലായ 'പിഐബി ഫാക്റ്റ് ചെക്' സംഘം വൈറൽ സന്ദേശം പരിശോധിച്ച് സന്ദേശം പൂർണമായും വ്യാജമാണെന്ന് അറിയിച്ചു. ഇത്തരമൊരു പദ്ധതി സർകാർ നടത്തുന്നില്ലെന്നും പിഐബി അധികൃതർ ട്വീറ്റ് ചെയ്തു.

ഫാക്റ്റ് ചെകിന്റെ സഹായം തേടാം

സർകാരുമായി ബന്ധപ്പെട്ട എന്തെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ അറിയാൻ നിങ്ങൾക്ക് പിഐബി ഫാക്റ്റ് ചെകിന്റെ സഹായം തേടാം. 918799711259 എന്ന വാട്സ്ആപ് നമ്പറിലേക്കോ pibfactcheck(at)gmail(dot)com എന്ന മെയിലിലേക്കോ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളുടെ സ്‌ക്രീൻഷോട്, ട്വീറ്റ്, ഫേസ്ബുക് പോസ്റ്റ് അല്ലെങ്കിൽ അതിന്റെ യുആർഎൽ (URL) അയയ്‌ക്കാവുന്നതാണ്.

Keywords:  Latest-News,National,Central Government,Social-Media,viral,Top-Headlines, Ayush yojana, Central Government, Salary, Are Eligible for a lower salary ‘AYUSH Yojana’?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script