ഏപ്രിൽ 23: ജനനവും മരണവും ഒരേ ദിനം; ഷേക്സ്പിയറിൻ്റെ ഓർമ്മയിൽ ലോക പുസ്തക ദിനം

 
Statue of William Shakespeare during World Book Day event
Statue of William Shakespeare during World Book Day event

Representational Image Generated by Meta AI

● മിഗുവേൽ ഡി സെർവാന്റീസ്, ഗാർസിലാസോ ഡി ലാ വേഗ എന്നിവരുടെയും ചരമദിനം.
● യുഎൻ ആണ് ഈ ദിനാചരണങ്ങൾക്ക് ആഹ്വാനം നൽകിയത്.
● 1995 ലാണ് യുനെസ്കോ ഈ ദിനങ്ങൾ തീരുമാനിച്ചത്.
● അദ്ദേഹത്തിൻ്റെ കൃതികൾ ലോകമെമ്പാടും വായിക്കപ്പെടുന്നു.

ഭാമനാവത്ത് 

(KVARTHA) അത്യപൂർവ്വമായ ഒരു പ്രത്യേകത, അതായത് ജനന ദിവസവും മരണ ദിവസവും ഒന്നായത്, വില്യം ഷേക്സ്പിയറെ മറ്റ് എഴുത്തുകാരിൽ നിന്ന് വേറിട്ടുനിർത്തുന്നു. ഇംഗ്ലീഷ് സാഹിത്യ ലോകം കണ്ട എക്കാലത്തെയും മഹാനായ എഴുത്തുകാരനും നാടകകൃത്തുമായി വിലയിരുത്തുന്ന വില്യം ഷേക്സ്പിയറിൻ്റെ ജന്മദിനവും ചരമദിനവുമായ ഇന്ന് (ഏപ്രിൽ 23) ലോക ഇംഗ്ലീഷ് ഭാഷാ ദിനമായും, ലോക പുസ്തക ദിനമായും, ലോക പകർപ്പവകാശ ദിനമായും ആചരിക്കുന്നു.

1564 ഏപ്രിൽ 23 ന് ഇംഗ്ലണ്ടിൽ ജനിച്ച വില്യം ഷേക്സ്പിയർ 1616 ഏപ്രിൽ 23 ന് ഈ ലോകത്തോട് വിടവാങ്ങിയിട്ട് 409 വർഷങ്ങൾ പിന്നിടുന്നു. വില്യം ഷേക്സ്പിയറിൻ്റെ ജനന-മരണ ദിനത്തോടൊപ്പം, ഇംഗ്ലീഷ് സാഹിത്യത്തിലെ മറ്റ് അതികായരായ മിഗുവേൽ ഡി സെർവാന്റീസ്, ഗാർസിലാസോ ഡി ലാ വേഗ എന്നിവരുടെ ചരമദിനവും ഈ ദിവസത്തിൽ വരുന്നതിനാലാണ് ലോകമെമ്പാടും ഈ ദിനങ്ങൾ പ്രാധാന്യത്തോടെ ആചരിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ പബ്ലിക് ഇൻഫർമേഷൻ വിഭാഗമാണ് ഈ ദിനാചരണങ്ങൾക്ക് ആഹ്വാനം നൽകിയിരിക്കുന്നത്. ബഹുഭാഷാത്വവും സാംസ്കാരിക വൈവിധ്യവും പരിപോഷിപ്പിക്കുന്നതിൻ്റെ ഭാഗമായി ഐക്യരാഷ്ട്രസഭയിൽ ഉപയോഗത്തിലുള്ള ആറ് ഭാഷകൾക്കും തുല്യ പ്രാധാന്യമാണ് നൽകി വരുന്നത്. 

അതിൻ്റെ ഭാഗമായി എല്ലാ ഭാഷകൾക്കും പ്രത്യേക ദിനാചരണങ്ങളും നടത്താറുണ്ട്. അറബിക്, റഷ്യൻ, ഫ്രഞ്ച്, സ്പാനിഷ്, ചൈനീസ് എന്നിവയാണ് യുഎന്നിൽ ഉപയോഗിക്കുന്ന മറ്റ് അഞ്ച് ഭാഷകൾ.

വിശ്വസാഹിത്യത്തിലെ ഈ അതുല്യ പ്രതിഭകളുടെ ഓർമ്മ ദിനത്തിൽ, അവർക്കുള്ള ആദരസൂചകമായാണ് ഇന്ന് (ഏപ്രിൽ 23)  ലോക പുസ്തക ദിനമായും പകർപ്പവകാശ ദിനമായും ആചരിക്കുന്നത്. 1995 ലാണ് ഈ രണ്ട് ദിനാചരണങ്ങളെയും സംബന്ധിച്ച് യുനെസ്കോ തീരുമാനമെടുത്തത്. ഇപ്പോൾ ലോകമെമ്പാടും ഈ ദിനാചരണം ശ്രദ്ധേയമായി കൊണ്ടാടുന്നു.

ഇംഗ്ലണ്ടിൻ്റെ ദേശീയ കവിയായി അറിയപ്പെടുന്ന ഷേക്സ്പിയർ, ഇംഗ്ലീഷ് സാഹിത്യത്തിൽ ഏറ്റവും അധികം ഉദ്ധരിക്കപ്പെട്ടിട്ടുള്ള എഴുത്തുകാരനാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ള നാടകങ്ങളും അദ്ദേഹത്തിൻ്റേതാണ്. 1564 ഏപ്രിൽ 23 ന് ഇംഗ്ലണ്ടിൽ ജനിച്ച ഷേക്സ്പിയർ 38 നാടകങ്ങളും 154 ഗീതകങ്ങളും ചില കാവ്യങ്ങളും രചിച്ചതായി വിശ്വസിക്കപ്പെടുന്നു.

മരണശേഷമാണ് ഷേക്സ്പിയറിൻ്റെ കൃതികളുടെ മഹത്വം ലോകം തിരിച്ചറിഞ്ഞത് എന്നത് അവിശ്വസനീയമായ സത്യമാണ്. റോമിയോ ആൻഡ് ജൂലിയറ്റ്, ജൂലിയസ് സീസർ, ഹാംലെറ്റ്, ഒഥല്ലോ, ആന്റണി ആൻഡ് ക്ലിയോപാട്ര തുടങ്ങിയ ദുരന്ത നാടകങ്ങളാണ് അദ്ദേഹത്തിൻ്റെ ഏറ്റവും ശ്രദ്ധേയമായ സൃഷ്ടികൾ. ശുഭാന്തവും ദുരന്തവും ഇടകലർന്ന ട്രാജിക് കോമഡികൾ എന്നറിയപ്പെടുന്ന നാടകങ്ങളും ഷേക്സ്പിയർ രചിച്ചിട്ടുണ്ട്. ഏസ് യു ലൈക്ക് ഇറ്റ്, മർച്ചന്റ് ഓഫ് വെനീസ്, ട്വൽവ്ത് നൈറ്റ് തുടങ്ങിയവ അത്തരത്തിലുള്ള ശ്രദ്ധേയമായ രചനകളിൽ ചിലതാണ്.

ലോകത്തിലെ എക്കാലത്തെയും മഹാനായ എഴുത്തുകാരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വില്യം ഷേക്സ്പിയർ 1616 ഏപ്രിൽ 23 ന് തൻ്റെ 52-ാം വയസ്സിൽ ഈ ലോകത്തോട് വിടപറഞ്ഞു. അദ്ദേഹത്തിൻ്റെ കൃതികൾ നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ലോകമെമ്പാടുമുള്ള വായനക്കാർക്ക് പ്രിയപ്പെട്ടവയായി നിലനിൽക്കുന്നു.


ഈ വാർത്തയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇത് സംബന്ധിച്ച് നിങ്ങൾ അറിയുന്ന മറ്റ് കാര്യങ്ങളും കമന്റ് ബോക്സിൽ പങ്കുവെക്കുക. സുഹൃത്തുകൾക്ക് ഈ വിവരങ്ങൾ എത്താനായി ഷെയർ ചെയ്യാനും മറക്കരുത്.


Summary: April 23 marks the birth and death anniversary of William Shakespeare, a unique coincidence. This day is also observed as World English Language Day, World Book Day, and World Copyright Day, commemorating other literary figures as well.

#WorldBookDay, #Shakespeare, #EnglishLanguageDay, #CopyrightDay, #Literature, #April23

.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia