Odisha | ഏപ്രിൽ 1 ഒഡീഷ സ്ഥാപക ദിനം: ഇന്ത്യയുടെ സ്വതന്ത്രത്തിനും മുമ്പേ ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ സംസ്ഥാനം

 


ഭുവനേശ്വർ: (KVARTHA) ഏപ്രിൽ ഒന്ന് ഒഡീഷ സ്ഥാപക ദിനം കൂടിയാണ്. 88 വർഷങ്ങൾ മുമ്പ് ഒഡീഷ ഏപ്രിൽ ഒന്നിന് ഭാഷാ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്ര സംസ്ഥാനമായി മാറുകയായിരുന്നു. മൂന്ന് നൂറ്റാണ്ടിലേറെ നീണ്ട പോരാട്ടത്തിനുശേഷം ഉണ്ടായ മാറ്റമാണ് ഇത്. സംയോജിത ബംഗാൾ-ബീഹാർ-ഒറീസ പ്രവിശ്യയിൽ നിന്നാണ് സംസ്ഥാനം വിഭജിച്ചു സ്വതന്ത്രമായി മാറിയത്.

Odisha | ഏപ്രിൽ 1 ഒഡീഷ സ്ഥാപക ദിനം: ഇന്ത്യയുടെ സ്വതന്ത്രത്തിനും മുമ്പേ ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ സംസ്ഥാനം

വർഷങ്ങൾ നീണ്ട ശ്രമങ്ങളുടെ ഫലമായി 1936 ഏപ്രിൽ ഒന്നിന് ഭാഷാ അടിസ്ഥാനത്തിൽ ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ പ്രത്യേക സംസ്ഥാനമായി ആയി രൂപപ്പെട്ടത്. അന്ന് മുതൽ ഏപ്രിൽ ഒന്ന് ഒഡീഷ നിവാസികൾ വലിയ രീതിയിൽ സ്ഥാപക ദിനം ആഘോഷിച്ചു തുടങ്ങി. ഒഡീഷയുടെ ചരിത്ര പ്രാധാന്യമേറിയ നാളാണ് ഈ ദിനം. ‘ഉത്‌കൽ ദിവസ്’ എന്ന പേരിലാണ് ഒഡീഷ സ്ഥാപക ദിനം ആചരിക്കുന്നത്. ആഹ്ലാദത്തിൽ ഉപരി മഹത്വമേറിയ ദിനം ആയിട്ടാണ് ഇവിടത്തെ ആളുകൾ ഈ ദിനം ആഘോഷിക്കുന്നത്. ഒരു കാലത്ത് അശോക ചക്രവർത്തി ഭരിച്ചിരുന്ന കലിംഗയുടെ ഭാഗമായിരുന്നു ഒഡീഷ.

ഉത്കൽ ഗൗരവ് മധുസൂദൻ ദാസ്, ഉത്കലാമണി ഗോപബന്ധു ദാസ്, മഹാരാജ് കൃഷ്ണ ചന്ദ്ര ഗജപതി, ഭക്തകവി മധുസൂദൻ റാവു, പണ്ഡിറ്റ് നീലകണ്ഠദാസ്, വ്യാസകവി ഫക്കീർ മോഹൻ സേനാപതി, ഗംഗാധർ മെഹർ, കവി രാധാനാഥ് റായ് പ്രംഹാൻ എന്നിവരുടെ പങ്ക് സ്വതന്ത്ര ഉത്കൽ പ്രവിശ്യ അഥവാ ഒഡീഷ സൃഷ്ടിക്കുന്നതിൽ സമാനതകളില്ലാത്തതാണ്. 1950 ൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷം ഒഡീഷ രാജ്യത്തിൻ്റെ സ്വതന്ത്ര സംസ്ഥാനമായി. 2011 നവംബർ നാലിന് ഒറീസ എന്ന പേര് ഒഡീഷ എന്നാക്കി മാറ്റി.

കട്ടക്ക്, പുരി, ബാലേശ്വർ, സംബാൽപൂർ, കോരാപുട്ട്, ഗഞ്ചം എന്നീ ആറ് ജില്ലകൾ ഉൾപ്പെടുന്നതാണ് ഒഡീഷ.
ജോൺ ഓസ്റ്റിൻ ഹബ്ബാക്ക് ആണ് ഒഡീഷയിലെ ആദ്യത്തെ ഗവർണറായത്. ഇന്ന്, ഒഡീഷ ഇന്ത്യയിലെ മാത്രമല്ല, ടൂറിസത്തിൻ്റെ പ്രധാന കേന്ദ്രമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഒഡീഷക്കാർക്ക് സന്തോഷവും പരസ്പര സ്നേഹവും ഐക്യവും കൊണ്ട് മഹത്വമേറിയ നാളാണ് ‘ഉത്‌കൽ ദിവസ്’.

Keywords: Odisha, History, Significance, Special Days, Bhubaneswar, Utkal Divas, Kalinga, State, India, Independence, John Austin Habback, Governor, April 1: Odisha Foundation Day.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia