Apple | വരുന്നു ഇന്ത്യയിൽ ആപ്പിളിന്റെ ക്രെഡിറ്റ് കാർഡ്; ഈ നേട്ടങ്ങൾ ലഭിക്കും! രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തിലേക്കും പ്രവേശിക്കാൻ ഐഫോൺ നിർമാതാക്കൾ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഐഫോൺ നിർമാതാക്കളായ ആപ്പിൾ ഇന്ത്യയിൽ ശ്രദ്ധയൂന്നുകയാണ്. അടുത്തിടെ കമ്പനിയുടെ സിഇഒ ടിം കുക്ക് ഇന്ത്യയിൽ വന്ന് രണ്ട് ആപ്പിൾ സ്റ്റോറുകൾ ഇന്ത്യയിൽ തുറന്നു, ഒന്ന് മുംബൈയിലും മറ്റൊന്ന് രാജ്യതലസ്ഥാനമായ ഡെൽഹിയിലും. ഇപ്പോഴിതാ ഇന്ത്യയുടെ ബാങ്കിംഗ് സംവിധാനത്തിലേക്കും പ്രവേശിക്കാൻ ആപ്പിൾ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

Apple | വരുന്നു ഇന്ത്യയിൽ ആപ്പിളിന്റെ ക്രെഡിറ്റ് കാർഡ്; ഈ നേട്ടങ്ങൾ ലഭിക്കും! രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തിലേക്കും പ്രവേശിക്കാൻ ഐഫോൺ നിർമാതാക്കൾ

ആപ്പിൾ എച്ച്‌ഡിഎഫ്‌സി ബാങ്കുമായി സംയുക്തമായി ക്രെഡിറ്റ് കാർഡ് അവതരിപ്പിക്കാൻ ചർച്ച നടത്തിവരികയാണ്. ആപ്പിൾ കാർഡ് എന്ന പേരിൽ കമ്പനി ഇത് ലോഞ്ച് ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആപ്പിൾ സിഇഒ ടിം കുക്ക് അടുത്തിടെ ഇന്ത്യ സന്ദർശിച്ചപ്പോൾ എച്ച്ഡിഎഫ്‌സി ബാങ്ക് സിഇഒയും എംഡിയുമായ ശശിധർ ജഗദീശനെ കണ്ടിരുന്നുവെന്ന് മണികൺട്രോൾ റിപ്പോർട്ട് ചെയ്തു.

യുപിഐ പേയ്‌മെന്റ് സൗകര്യവും അവതരിപ്പിക്കുമോ?

ആപ്പിൾ ഇന്ത്യയിൽ ആപ്പിൾ പേ അവതരിപ്പിച്ചേക്കുമെന്ന് ഉറവിടങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. ഇതിനായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (NPCI) കമ്പനി ചർച്ച നടത്തിവരികയാണ്. എന്നിരുന്നാലും, യുപിഐ പ്ലാറ്റ്‌ഫോം കൊണ്ടുവരാൻ കമ്പനി ചർച്ചകൾ നടത്തുന്നുണ്ടോ അതോ ക്രെഡിറ്റ് കാർഡ് എൻപിസിഐയുടെ റുപേ പ്ലാറ്റ്‌ഫോം നൽകുന്നതാണോ എന്ന് ഉറപ്പില്ല. റുപേ കാർഡ് പ്രൊമോട്ട് ചെയ്യാൻ ഇന്ത്യാ ഗവൺമെന്റ് ആഗ്രഹിക്കുന്നുവെന്നും ഇതിനായി പല രാജ്യങ്ങളുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും പല രാജ്യങ്ങളിലും റുപേ കാർഡിൽ നിന്നും പേയ്‌മെന്റ് സ്വീകരിക്കുന്നുണ്ടെന്നും റിപോർട്ടുകൾ വ്യക്തമാക്കുന്നു. ആപ്പിൾ റുപേ കാർഡ് ലോഞ്ച് ചെയ്യുകയാണെങ്കിൽ, ഒരു ഗുണം യുപിഐയുമായി ബന്ധിപ്പിക്കാനും കഴിയും എന്നതാണ്.

എന്തുകൊണ്ട് ആപ്പിൾ പേയ്‌മെന്റ് മേഖലയിലേക്ക്?

സാങ്കേതിക ഭീമന്മാരായ ഗൂഗിൾ, സാംസങ്, ആമസോൺ എന്നിവ ഇന്ത്യയിൽ തങ്ങളുടെ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. അതേസമയം, ആപ്പിളും ഇതിൽ കണ്ണുവെക്കുകയാണ്. ഇന്ത്യയിൽ ഓൺലൈൻ പേയ്‌മെന്റിന്റെ വേഗത തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുന്നതാണ് ഇതിന് ഏറ്റവും വലിയ കാരണം. 2022 ലെ കണക്കുകൾ പരിശോധിച്ചാൽ, യുപിഐ പേയ്‌മെന്റുകളിൽ ഏകദേശം 70 ശതമാനം വർധനവുണ്ടായി. 2022 ൽ 126 ലക്ഷം കോടി രൂപയുടെ ഇടപാടാണ് യുപിഐ വഴി നടന്നത്.

യുപിഐ പേയ്‌മെന്റിന് ശേഷം, ക്രെഡിറ്റ് കാർഡ് വഴിയാണ് കൂടുതൽ ഇടപാടുകൾ കാണുന്നത്. റിസർവ് ബാങ്കിന്റെ റിപ്പോർട്ട് പ്രകാരം ഈ വർഷം ഏപ്രിലിൽ ക്രെഡിറ്റ് കാർഡ് വഴി 1.33 ലക്ഷം കോടി രൂപയുടെ ഇടപാട് നടന്നു, ഇത് കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തേക്കാൾ മൂന്ന് കോടി കൂടുതലാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ അവസരങ്ങളുടെ വ്യാപ്തി കൂടുതലാണെന്ന് കമ്പനികൾ കരുതുന്നു. അത്തരമൊരു സാഹചര്യത്തിൽ ആപ്പിൾ ഉൾപ്പെടെയുള്ള നിരവധി സാങ്കേതിക ഭീമന്മാർ ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നു.

ആപ്പിളിന്റെ കണ്ണുകൾ ഇന്ത്യയിലേക്ക്

ഇന്ത്യയിലെ സ്‌മാർട്ട്‌ഫോൺ വിപണിയുടെ നാല് ശതമാനം വിഹിതം ആപ്പിളിന്റെ കൈവശമാണ്, അതായത് ഇന്ത്യയിലെ ഏകദേശം 20 ദശലക്ഷം ഉപയോക്താക്കൾ ഐഫോൺ ഉപയോഗിക്കുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മെയ് മാസത്തിൽ, ഏകദേശം 12,000 കോടി രൂപയുടെ സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തു, അതിൽ 80 ശതമാനം കയറ്റുമതിയും ആപ്പിൾ മാത്രമാണ് നടത്തിയത്. അതായത് 12,000 കോടി രൂപയിൽ 10,000 കോടിയും ഐഫോണിൽ നിന്നാണ്. 2022-23 സാമ്പത്തിക വർഷത്തിൽ ആപ്പിളിന്റെ ഇന്ത്യയിലെ വിൽപ്പന 50,000 കോടി രൂപയ്ക്കടുത്താണ്. എച്ച്‌ഡിഎഫ്‌സി ബാങ്കുമായി ചേർന്നുള്ള ആപ്പിളിന്റെ ക്രെഡിറ്റ് കാർഡ് എപ്പോൾ ലോഞ്ച് ചെയ്യുമെന്ന് വ്യക്തമല്ല. രണ്ട് പേർക്കുമിടയിൽ ധാരണയായോ ഇല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കും ഇത്.

ആപ്പിൾ ക്രെഡിറ്റ് കാർഡിന്റെ നേട്ടങ്ങൾ

* പതിവായി ഷോപ്പിംഗ് നടത്തുന്നവർക്ക് ആപ്പിൾ കാർഡ് ഉപയോഗിച്ച് ഒരു ശതമാനം വരെ ക്യാഷ്ബാക്ക് നേടാം. ആപ്പിൾ പേയിൽ പേയ്‌മെന്റിൽ ഇത് രണ്ട് ശതമാനം വരെയാണ്.
* ആപ്പിൾ സ്റ്റോറുകളിൽ പണമടയ്ക്കാൻ ആപ്പിൾ കാർഡ് ഉപയോഗിക്കുന്നവർക്കും തിരഞ്ഞെടുത്ത പങ്കാളികൾക്കും ക്യാഷ്ബാക്ക് മൂന്ന് ശതമാനം വരെ ഉയരും.
* ആപ്പിളിന്റെ ക്രെഡിറ്റ് കാർഡിന് വാർഷിക ഫീസ് ഉണ്ടാകില്ല.
* ഇതുകൂടാതെ, ലേറ്റ് ഫീ ചാർജുകൾ ഇല്ല.
* യുഎസിലെ ആപ്പിൾ കാർഡ് ഉടമകൾക്ക് ആപ്പിളിന്റെ ഉൽപ്പന്നങ്ങൾ പലിശയില്ലാതെ എളുപ്പത്തിൽ തവണകളായി വാങ്ങാനാകുന്നുണ്ട്.

Keywords: News, National, News Delhi, Apple, Credit Card, Iphone, UPI, Banking, Business,  Apple set to launch its credit card in India: Report.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia