Appendicitis | അപ്പെൻഡിസൈറ്റിസ്: ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം
May 19, 2023, 14:00 IST
ന്യൂഡെൽഹി: (www.kvartha.com) അപ്പെൻഡിസൈറ്റിസ് അഥവാ ആന്ത്രവീക്കം സാധാരണയായി കണ്ടുവരുന്ന രോഗമാണ്. വൻകുടലറ്റത്തിന് (Appendix) ഉണ്ടാകുന്ന വീക്കം അപ്പെൻഡിസൈറ്റിസ് എന്നറിയപ്പെടുന്നു. പക്ഷെ ഇതിന് മരണം വരെ സംഭവിക്കാനുള്ള സാധ്യത ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?. അതിനുള്ള സാധ്യതകളും ചില പ്രത്യേക സാഹചര്യങ്ങളിൽ ഉണ്ടാവാം.
അപ്പെന്‍ഡിസൈറ്റിസ് ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ഇത് മെച്ചപ്പെടുത്താനാകും. പക്ഷേ ഇവ സങ്കീര്‍ണമാകാന്‍ സാധ്യതയുണ്ട്. ഏത് പ്രായത്തിലും അപ്പെന്റിസൈറ്റിസ് ഉണ്ടാകാം. എന്നിരുന്നാലും, 10 നും 30 നും ഇടയിൽ ഇത് വളരെ സാധാരണമാണ്.
രോഗകാരണങ്ങൾ
ബാക്ടീരിയ അല്ലെങ്കിൽ വൈറൽ അണുബാധ മൂലം സംഭവിക്കാം. മലം, അണുക്കൾ അല്ലെങ്കിൽ ട്യൂമർ കാരണം അപ്പെൻഡിക്‌സ് തടസപ്പെടുമ്പോള്‍, അപ്പെന്‍ഡിക്സിന് വീക്കം സംഭവിക്കാം.
സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങൾ
1. അപ്പെൻഡിസൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങൾ പൊക്കിളിന് ചുറ്റും ആരംഭിച്ച് അടിവയറ്റിലെ വലതുവശത്തേക്ക് വ്യാപിക്കുന്ന വേദനയാണ്. ആറ് മുതൽ 12 മണിക്കൂറിനുള്ളിൽ ഇത് ഗുരുതരമാകും.
2. ഓക്കാനം
3. മലബന്ധം അല്ലെങ്കിൽ വയറിളക്കം
4. ഗ്യാസ് കടന്നുപോകാനുള്ള ബുദ്ധിമുട്ട്
5. ചെറിയ പനി
6. വയറിലെ വീക്കം
7. വിശപ്പില്ലായ്മ
ഉടനടി ചികിത്സിച്ചില്ലെങ്കിൽ, അപ്പെൻഡിക്സ് വിണ്ടുകീറുകയും വീക്കം ശരീരത്തിലുടനീളം വ്യാപിക്കുകയും ഗുരുതരമായ സങ്കീർണതകളിലേക്ക് നയിക്കുകയും ചിലപ്പോൾ മരണം വരെ സംഭവിക്കുകയും ചെയ്യും. അതിനാൽ, അപ്പൻഡിസൈറ്റിസ് ചികിത്സ അടിയന്തിരമായി കണക്കാക്കുന്നു. അപ്പെൻഡിസൈറ്റിസിനുള്ള സാധാരണ ചികിത്സ അപ്പൻഡെക്ടമിയാണ്.
Keywords: News, National, New Delhi, Symptoms, Causes, Health, Appendicitis: Signs, Symptoms and Causes.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.