ADVERTISEMENT
ഹൈദരാബാദ്: ആന്ധ്രയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വൈ.എസ്.ആര് കോണ്‍ഗ്രസിന് മിന്നുന്ന ജയം. ഫലം പ്രഖ്യാപിച്ച പതിനാലു സീറ്റില്‍ പതിമൂന്നു സീറ്റിലും വൈ.എസ്.ആര് കോണ്‍ഗ്രസ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു.
നര്‍സാപൂര്‍ മണ്ഡലമാണ് കോണ്‍ഗ്രസിനു ജയിക്കാനായ ഏക സീറ്റ്. ഉപതിരഞ്ഞെടുപ്പ് നടന്ന നെല്ലൂര്‍ ലോക്സഭ മണ്ഡലത്തിലും വൈ എസ് ആര് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അമ്പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സി ബി ഐ ജയിലിലടച്ച ജഗന് മോഹന്‍ റെഡ്ഡിക്ക് അനുകൂലമായ സഹതാപ തരംഗമാണ് കോണ്‍ഗ്രസിന്റെ പരാജയത്തിലേക്ക് നയിച്ചത്.
Keywords: YSR Congress, Andhra bypolls, Jagan Reddy
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

