Virat Kohli | അനുഷ്‌കയും കോഹ്ലിയും രണ്ടാമത്തെ കുഞ്ഞിനുള്ള കാത്തിരിപ്പില്‍; ടെസ്റ്റുകളില്‍നിന്ന് സൂപര്‍ ബാറ്റര്‍ വിട്ടുനില്‍ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി ഡിവില്ലിയേഴ്‌സ്

 


ന്യൂഡെല്‍ഹി:(KVARTHA) അനുഷ്‌ക ശര്‍മയും കോഹ്ലിയും രണ്ടാമത്തെ കുഞ്ഞിനുള്ള കാത്തിരിപ്പിലാണെന്ന് വ്യക്തമാക്കി മുന്‍ ദക്ഷിണാഫ്രികന്‍ താരവും ബംഗ്ലൂരു റോയല്‍ ചലന്‍ജേഴ്‌സിലെ മുന്‍ സഹതാരവുമായിരുന്ന എബി ഡിവില്ലിയേഴ്‌സ്. ടെസ്റ്റുകളില്‍നിന്ന് അടുത്തിടെ സൂപര്‍ ബാറ്റര്‍ വിട്ടുനില്‍ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തുകയായിരുന്നു. ഡിവില്ലിയേഴ്‌സ്. കോഹ്ലിയുമായുള്ള ചാറ്റ് മുന്‍നിര്‍ത്തിയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ടു ടെസ്റ്റുകളില്‍നിന്ന് കോഹ്ലി വിട്ടുനിന്നിരുന്നു. വ്യക്തിപരമായ കാരണം എന്നായിരുന്നു ബി സി സി ഐ വ്യക്തമാക്കിയത്. ആ കാരണം തേടുകയായിരുന്നു ആരാധകര്‍. പലവിധ അഭ്യൂഹങ്ങളും ഇതിനിടെ പ്രചരിച്ചു. കോഹ്ലിയുടെ മാതാവിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ചുവരെ പ്രചാരണം നടന്നിരുന്നു. എന്നാല്‍ കുടുംബം ഇത് നിഷേധിച്ച് രംഗത്തെത്തി.

Virat Kohli | അനുഷ്‌കയും കോഹ്ലിയും രണ്ടാമത്തെ കുഞ്ഞിനുള്ള കാത്തിരിപ്പില്‍; ടെസ്റ്റുകളില്‍നിന്ന് സൂപര്‍ ബാറ്റര്‍ വിട്ടുനില്‍ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി ഡിവില്ലിയേഴ്‌സ്


കോഹ്ലിയുടെ ഭാര്യ അനുഷ്‌ക ശര്‍മ ഗര്‍ഭിണിയാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ആരാധകരുടെ ഈ ഊഹം തെറ്റിയില്ല. ഇപ്പോള്‍ യഥാര്‍ഥ കാരണം പുറത്തുവന്നിരിക്കയാണ്. അനുഷ്‌കയും തന്റെ നല്ല സുഹൃത്തായ കോഹ്ലിയും ഈ വര്‍ഷം അവരുടെ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്നുവെന്നാണ് തന്റെ യൂട്യൂബ് ചാനലില്‍ ഡിവില്ലിയേഴ്‌സ് വെളിപ്പെടുത്തിയത്.

'ഞാന്‍ കോഹ്ലിക്ക് സന്ദേശം അയച്ചു, അദ്ദേഹത്തിന്റെ വായില്‍നിന്ന് കേട്ടു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ല, ഒരുകാര്യം പറയാം, അവന്‍ സുഖമായിരിക്കുന്നു, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നു. അതാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരങ്ങള്‍ നഷ്ടപ്പെടാന്‍ കാരണം. രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ്, ഇത് കുടുംബത്തിനൊപ്പം ചെലവഴിക്കാനുള്ള സമയമാണ്' -ഡിവില്ലിയേഴ്‌സ് പറഞ്ഞു.

ഗര്‍ഭിണിയാണെന്ന വിവരം ദമ്പതികള്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 2021ലാണ് ദമ്പതികള്‍ക്ക് ആദ്യ കുഞ്ഞ് വാമിക ജനിക്കുന്നത്.

Keywords: Anushka Sharma, Virat Kohli Expecting Their 2nd Child, New Delhi, News, Cricket, Anushka Sharma, Virat Kohli, Pregnant, Social Media, BCCCI, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia