മുംബൈ: (KVARTHA) പ്രശസ്ത ടെലിവിഷന്‍ താരം ഋതുരാജ് സിംഗ് (59) ഹൃദയാഘാതം മൂലം അന്തരിച്ചു. താരത്തിന്റെ അടുത്ത സുഹൃത്തും നടനുമായ അമിത് ബേല്‍ മരണവിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച (20.02.2024) വീട്ടില്‍വെച്ചാണ് ഋതുരാജ് മരിച്ചതെന്നാണ് റിപോര്‍ട്. പാന്‍ക്രിയാറ്റിക് പ്രശ്‌നത്തെ തുടര്‍ന്ന് അടുത്തിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
'ഹൃദയസ്തംഭനം മൂലമാണ് അദ്ദേഹം അന്തരിച്ചത്. പാന്‍ക്രിയാസിന്റെ ചികിത്സയ്ക്കായി കുറച്ച് കാലം മുമ്പ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഹൃദയസംബന്ധമായ ചില സങ്കീര്‍ണതകള്‍ ഉണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്തു'.- അമിത് ബേല്‍ പറഞ്ഞു.
നിരവധി പേര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഋതുരാജ് സിംഗിന് അനുശോചനം രേഖപ്പെടുത്തി. 'ഋതു രാജ് അന്തരിച്ചെന്നറിഞ്ഞതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ഞങ്ങള്‍ ഒരേ ബില്‍ഡിംഗിലാണ് താമസിച്ചിരുന്നത്. നിര്‍മാതാവെന്ന നിലയില്‍ എന്റെ ആദ്യ സിനിമയുടെ ഭാഗമായിരുന്നു അദ്ദേഹം. ഒരു സുഹൃത്തിനെയും മികച്ച നടനെയും നഷ്ടപ്പെട്ടു' - പ്രമുഖ നടന്‍ അര്‍ശാദ് വര്‍സി എക്‌സ് അകൗണ്ടില്‍ കുറിച്ചു.
ബനേഗി അപ്നി ബാത്, ജ്യോതി, ഹിറ്റ്ലര്‍ ദീദി, ശപത്, വാരിയര്‍ ഹൈ, ആഹത്, അദാലത്ത്, ദിയ, ഔര്‍ ബാത്തി ഹം തുടങ്ങി നിരവധി സീരിയലുകളില്‍ ഋതുരാജ് അഭിനയിച്ചിട്ടുണ്ട്. ലഡോ 2 എന്ന ടിവി സീരിയലില്‍ ബല്‍വന്ത് ചൗധരിയുടെ വേഷം ഏറെ ശ്രദ്ധേയമാണ്.

സത്യമേവ ജയതേ 2, ബദരീനാഥ് കി ദുല്‍ഹനിയ (2017), തുനിവ് (2023) തുടങ്ങിയ ചിത്രങ്ങളിലും താരം അദ്ദേഹം വേഷമിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ യാരിയന്‍ 2 ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം.
ദ ടെസ്റ്റ് കേസ്, ഹേ പ്രഭു, ക്രിമിനല്‍, അഭയ്, ബന്ദിഷ് ബാന്‍ഡിറ്റ്സ്, നെവര്‍ കിസ് യുവര്‍ ബെസ്റ്റ് ഫ്രണ്ട്, മെയ്ഡ് ഇന്‍ ഹെവന്‍ സീസണ്‍ 2 എന്നിവയുള്‍പെടെ നിരവധി വെബ് സീരീസുകളുടെ ഭാഗമായിരുന്നു. അനുപമ എന്ന ടിവി ഷോയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ഈ സീരിയലില്‍ യശ്പാല്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചിരുന്നത്.
Keywords: News, National, National-News, Mumbai-News, Obituary-News, Anupamaa, Actor, Rituraj Singh, Passes Away, Cardiac Arrest, Died, TV Actor, 'Anupamaa' actor Rituraj Singh passes away at 59 due to cardiac arrest.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.