NIA Raid | ദാഇശ് പ്രവർത്തനം: 4 സംസ്ഥാനങ്ങളിലായി 19 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി എൻഐഎ
Dec 18, 2023, 14:06 IST
ന്യൂഡെൽഹി: (KVARTHA) ദാഇശ് നെറ്റ്‌വർക്ക് കേസുമായി ബന്ധപ്പെട്ട് എൻഐഎ നാല് സംസ്ഥാനങ്ങളിലായി 19 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. കർണാടകയിലെ 11 സ്ഥലങ്ങളിലും ജാർഖണ്ഡിൽ നാലിടത്തും മഹാരാഷ്ട്രയിൽ മൂന്നിടത്തും ഡെൽഹിയിൽ ഒരിടത്തുമാണ് പരിശോധന നടത്തിയത്. റെയ്ഡുകളിൽ, കണക്കിൽ പെടാത്ത പണം, ആയുധങ്ങൾ, തന്ത്രപ്രധാനമായ രേഖകൾ, വിവിധ ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തതായി അധികൃതർ പറഞ്ഞു.
കഴിഞ്ഞയാഴ്ച കേന്ദ്ര തീവ്രവാദ വിരുദ്ധ ഏജൻസി മഹാരാഷ്ട്രയിലെ 40 ലധികം സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും 15 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികളിലൊരാൾ ദാഇശ് മൊഡ്യൂളിന്റെ തലവനാണെന്നും അധികൃതർ അറിയിച്ചിരുന്നു.
മുംബൈ ഭീകരാക്രമണത്തിന് ശേഷം 2008 ഡിസംബർ 31നാണ് എൻഐഎ രൂപീകരിച്ചത്. ഇത് ഇന്ത്യയിലെ ഏറ്റവും ശക്തമായ അന്വേഷണ ഏജൻസികളിൽ ഒന്നാണ്. കൂടാതെ രാജ്യത്തുടനീളം ഓഫീസുകളുണ്ട്.
Keywords: News, National, New Delhi, NIA Raid, Crime, Arrest, Office, Agency, Anti-Terror Agency Raids 19 Locations Across 4 States.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.