Animal Attack | ഉത്തർപ്രദേശിൽ വീണ്ടും ചെന്നായ ആക്രമണം; അഞ്ച് വയസ്സുകാരിക്ക് ഗുരുതര പരുക്ക്
നേരത്തെ ആറു ചെന്നായകളിൽ നാലെണ്ണത്തെ പിടികൂടിയെന്ന് വനംവകുപ്പ് അറിയിച്ചു.
ലക്നൊ: (KVARTHA) ഉത്തർപ്രദേശിലെ ബഹ്റയിച്ചിൽ വീണ്ടും ചെന്നായ ആക്രമണം ഉണ്ടായി. വീടിന് പുറത്ത് മുത്തശ്ശിയോടൊപ്പം ഉറങ്ങികൊണ്ടിരുന്ന അഞ്ചു വയസ്സുകാരിയ്ക്കാണ് ആക്രമണം ഉണ്ടായത്.
തിങ്കളാഴ്ച്ച രാത്രിയാണ് ഈ ദുരന്തം ഉണ്ടായത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ ചെന്നായയിൽ നിന്ന് രക്ഷപ്പെടുത്തി. ആക്രമണത്തിൽ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.
ഒന്നര മാസത്തിനിടെ പ്രദേശത്ത് നടന്ന ചെന്നായ ആക്രമണങ്ങളിൽ എട്ട് കുട്ടികളടക്കം ഒമ്പത് പേർ മരിച്ചിട്ടുണ്ട്. ഈ സംഭവങ്ങളിൽ ഭീതിയിലായ നാട്ടുകാർക്ക് ആശ്വാസമായി വനം വകുപ്പ് നരഭോജി ചെന്നായ്ക്കായുള്ള തിരച്ചിൽ ശക്തമാക്കിയിരിക്കുന്നു.
വനം വകുപ്പ് നടത്തുന്ന 'ഓപ്പറേഷൻ ഭേദി' എന്ന പദ്ധതിയിൽ ഇതിനോടകം ആറ് ചെന്നായകളിൽ നാലെണ്ണത്തെ പിടികൂടിയിട്ടുണ്ട്. കൂടുകളും, കെണികളും നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും രണ്ട് ചെന്നായകൾ പ്രദേശത്ത് ഉണ്ടെന്നും ഇവർ നാട്ടുകാർക്ക് ഭീഷണിയാണെന്നും വനം വകുപ്പ് അറിയിച്ചു.
അവശേഷിക്കുന്ന ചെന്നായകളെ പിടികൂടാൻ വനംവകുപ്പ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും പ്രദേശവാസികൾ ഇപ്പോഴും ഭീതിയിലാണ്. ഏത് നിമിഷവും ചെന്നായ ആക്രമണം ഉണ്ടാകുമെന്ന ഭയം നാട്ടുകാരിൽ വ്യാപകമാണ്.
#SlothBearAttack, #UttarPradesh, #BearInjury, #OperationBhedi, #WildlifeSafety, #ChildInjured