'Peeing' Incident | 'എയര്‍ ഇന്‍ഡ്യയില്‍ വനിത യാത്രക്കാര്‍ക്ക് നേരെയുള്ള അതിക്രമം തുടകഥയാകുന്നു'; പാരിസ്-ഡെല്‍ഹി വിമാനത്തില്‍ മദ്യപിച്ച യാത്രക്കാരന് യുവതിയുടെ പുതപ്പില്‍ മൂത്രമൊഴിച്ചതായി പരാതി; പിന്നീട് സംഭവിച്ചത്
Jan 5, 2023, 18:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ന്യൂയോര്‍ക്-ഡെല്‍ഹി വിമാനത്തിലെ മൂത്രമൊഴിക്കല്‍ വിവാദത്തിനു പിന്നാലെ എയര്‍ ഇന്‍ഡ്യയുടെ പാരിസ്-ഡെല്‍ഹി വിമാനത്തിലും വനിത യാത്രക്കാരിക്കുനേരെ അതിക്രമം. മദ്യപിച്ച യാത്രക്കാരന് വനിത യാത്രക്കാരിയുടെ പുതപ്പില്‍ മൂത്രമൊഴിച്ചതായാണ് പരാതി.
ഡിസംബര്‍ ആറിന് എയര്‍ ഇന്‍ഡ്യ ഫ്ളൈറ്റ് 142ലാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. അപ്പോള്‍ തന്നെ പൈലറ്റ് വിവരം ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്ട്രോള് (എടിസി) റൂമില്‍ അറിയിക്കുകയും ചെയ്തു.
എന്നാല്‍, യാത്രക്കാരന് മാപ്പ് എഴുതി നല്‍കിയതോടെ യാത്രക്കാരനെതിരെ നടപടി അവസാനിപ്പിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ഏത് ക്ലാസിലെ യാത്രക്കാരനാണ് അതിക്രമം കാണിച്ചതെന്ന വിവരം അധികൃതര്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. രാവിലെ 9.30നാണ് വിമാനം ഡെല്‍ഹിയിലെത്തിയത്. പിന്നാലെ സംഭവം വിമാനത്താവള സുരക്ഷ ജീവനക്കാരുടെ ശ്രദ്ധയില്‍പെടുത്തി.
മദ്യലഹരിയിലായിരുന്ന യാത്രക്കാരന് കാബിന് ക്രൂവിന്റെ നിര്‍ദേശങ്ങള്‍ പലതവണ ലംഘിച്ചെന്നും വനിത യാത്രക്കാരിയുടെ പുതപ്പില്‍ മൂത്രമൊഴിച്ചെന്നുമായിരുന്നു പരാതി. എന്നാല്‍, വനിതാ യാത്രക്കാരി പൊലീസില്‍ പരാതി നല്കാന് തയാറായില്ല. യാത്രക്കാരന് പരസ്യമായി മാപ്പ് എഴുതി നല്‍കിയതിനു പിന്നാലെ അദ്ദേഹത്തെ പോകാന്‍ അനുവദിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ നവംബര്‍ 26ന് ന്യൂയോര്കില് നിന്ന് ഡെല്‍ഹിയിലേക്കുള്ള എയര്‍ ഇന്‍ഡ്യ വിമാനത്തിലും യാത്രക്കാരന് വനിത യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡിസംബര്‍ 28നു മാത്രമാണ് പരാതി ലഭിച്ചത്. പൊലീസില്‍ പരാതി നല്കാന് വിമുഖത കാട്ടിയെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ബിസിനസ് ക്ലാസ് യാത്രികനായ മുബൈ വ്യവസായി ശേഖര്‍ മിശ്ര മുന്നിലിരുന്ന കര്‍ണാടക സ്വദേശിയായ 70 വയസ്സുള്ള സ്ത്രീയുടെ മേല്‍ മൂത്രമൊഴിക്കുകയായിരുന്നു എന്നാണ് പരാതി. നനഞ്ഞ സീറ്റില്‍ തന്നെ ഇരിക്കാന്‍ നിര്‍ബന്ധിച്ചെന്നും രണ്ടു മണിക്കൂര്‍ കഴിഞ്ഞ് മാത്രമാണ് ജീവനക്കാരുടെ സീറ്റ് ഇരിക്കാന്‍ അനുവദിച്ചതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. വസ്ത്രം മുഴുവനും നനഞ്ഞ സ്ത്രീക്ക് കാബിന് ക്രൂ അംഗം പിന്നീട് വസ്ത്രവും ചെരുപ്പും നല്‍കുകയായിരുന്നു.
സ്ത്രീ പരാതിപ്പെട്ടെങ്കിലും ഡെല്‍ഹിയിലിറങ്ങിയ ശേഷവും ഇയാള്‍ക്കെതിരെ നടപടിയുണ്ടായില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര സമിതിക്കു രൂപം നല്‍കിയിട്ടുണ്ട്.
Keywords: Another Mid-Air 'Peeing' Incident, Now On Paris-Delhi Air India Flight, New Delhi, News, Air India, Complaint, Trending, Passenger, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

