Flight | വിമാനത്തില്‍ വീണ്ടും വിവാദം! 'ദുബൈ-മുംബൈ ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി 2 യാത്രക്കാർ; ജീവനക്കാർക്കും സഹയാത്രികർക്കും നേരെ അസഭ്യം'
Mar 23, 2023, 10:10 IST
ADVERTISEMENT
മുംബൈ: (www.kvartha.com) ദുബൈയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്രാമധ്യേ രണ്ട് യാത്രക്കാർ ബഹളം വെക്കുകയും സഹയാത്രികർ, ജീവനക്കാർ, ക്രൂ അംഗങ്ങൾ എന്നിവർക്ക് നേരെ അസഭ്യം പറയുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ദത്താത്രേയ ബാപ്പർദേക്കർ, ജോൺ ജോർജ് ഡിസൂസ എന്നീ യാത്രക്കാർക്കെതിരെയാണ് ആരോപണം. സംഭവം നടക്കുമ്പോൾ ഇവർ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ബുധനാഴ്ച വിമാനം മുംബൈയിൽ ഇറങ്ങിയ ശേഷം ഇരുവരെയും അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് കോടതി ജാമ്യം അനുവദിച്ചു. മഹാരാഷ്ട്ര സ്വദേശികളായ ഇരുവരും ഗൾഫിൽ ഒരു വർഷത്തോളം ജോലി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിവരികയായിരുന്നു. ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് വാങ്ങിയ മദ്യം കഴിച്ചാണ് പരാക്രമണം കാട്ടിയതെന്ന് സഹാർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
ബഹളം വെക്കുന്നത് എതിർത്തപ്പോൾ സഹയാത്രികരെയും, കുപ്പികൾ എടുത്തുകൊണ്ടുപോയപ്പോൾ ജീവനക്കാരെയും ഇരുവരും അസഭ്യം പറയുകയായിരുന്നുവെന്നാണ് പരാതി. വിമാനക്കമ്പനി നൽകിയ പരാതിയെ തുടർന്നാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 336 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് മുംബൈ പൊലീസ് ഡിസിപി ദീക്ഷിത് ഗെദം പറഞ്ഞു.
ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഈ വർഷം ഇത് ഏഴാമത്തെ സംഭവമാണ്. ഈ മാസം ആദ്യം, ലണ്ടൻ-മുംബൈ വിമാനത്തിലുണ്ടായിരുന്ന ഒരാൾ പുകവലിക്കുകയും എമർജൻസി എക്‌സിറ്റ് തുറക്കാൻ ശ്രമിക്കുകയും ചെയ്‌തതിന് അറസ്റ്റിലായിരുന്നു. ജനുവരിയിൽ ഡെൽഹിയിൽ നിന്ന് പട്‌നയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.
Keywords: Mumbai, National, News, Flight, Passengers, Abuse, Dubai, Police, Arrest, Shop, Court, Bail, Police Station, Investigates, Top-Headlines, Another mid-air drama! 2 drunk passengers on Dubai-Mumbai IndiGo flight create ruckus, abuse crew, co-flyers.
< !- START disable copy paste -->

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.