Cheetah | 11 മാസത്തിനിടെ 9-ാമത്തേതും വിട പറഞ്ഞു; കുനോ നാഷനല്‍ പാര്‍കിലെ ഒരു ചീറ്റ കൂടി ചത്തു
Aug 2, 2023, 15:50 IST
ഭോപാല്‍: (www.kvartha.com) മധ്യപ്രദേശിലെ കുനോ നാഷനല്‍ പാര്‍കില്‍ വീണ്ടും ചീറ്റ ചത്തു. ധാത്രി എന്ന് പേരുള്ള പെണ്‍ ചീറ്റയാണ് രാവിലെയോടെ ചത്തത്. ഇതോടെ കുനോയില്‍ എത്തിച്ച ആകെ ചീറ്റകളില്‍ 11 മാസത്തിനിടെ മൂന്ന് കുട്ടികളടക്കം ഒന്‍പത് ചീറ്റകളാണ് ചത്തത്.
പ്രോജക്ട് ചീറ്റയുടെ ഭാഗമായി 20 ചീറ്റുകളെയാണ് ദക്ഷിണാഫ്രികയില്‍ നിന്നും നമീബിയയില്‍ നിന്നും ഇന്‍ഡ്യയിലേക്ക് കൊണ്ടുവന്നത്. ഇന്‍ഡ്യയിലേക്ക് കൊണ്ടുവന്ന ചീറ്റകള്‍ ചത്ത പശ്ചാത്തലത്തില്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് വിലക്കുണ്ടെന്ന് റിപോര്‍ടുകള്‍ വന്നിരുന്നു. കുനോയിലെ ചീറ്റപ്പുലികളുടെ മരണങ്ങളെല്ലാം സ്വാഭാവിക കാരണങ്ങളാല്‍ സംഭവിച്ചതാണെന്ന് എന്‍ടിസിഎ പ്രസ്താവന ഇറക്കി രണ്ട് ദിവസത്തിന് ശേഷമാണ് പരസ്യമായ പ്രതികരണത്തിന് വിലക്കുണ്ടാകുന്നത്.
ഇന്‍ഡ്യന്‍ വന്യജീവി അധികാരികള്‍ ജൂലൈ 18ന് പുറത്തിറക്കിയ മെമോറാണ്ടത്തിലാണ് ഉദ്യോഗസ്ഥരെ വിഷയത്തില്‍ പ്രതികരിക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നത്. ചീറ്റകളുടെ മരണത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനുള്ള ചുമതല മധ്യപ്രദേശിലെ ചീഫ് വൈള്‍ഡ് ലൈഫ് വാര്‍ഡനോ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിനോ മാത്രമാണുള്ളതെന്നും മെമോയില്‍ പറയുന്നു.
മേല്‍പറഞ്ഞ ഉദ്യോഗസ്ഥര്‍ തന്നെ മുന്‍കൂട്ടി തയറാക്കിയ പത്രക്കുറിപ്പുകളിലൂടെയാകും മാധ്യമങ്ങളോട് സംവദിക്കുക. ചീറ്റ പ്രോജക്ട് സ്റ്റിയറിംഗ് കമിറ്റി അംഗം കണ്‍വീനറാണ് മെമോയില്‍ ഒപ്പിട്ടിരിക്കുന്നത്. ചീറ്റ പ്രൊജക്ടുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സംഘടനകളുമായോ വിദഗ്ധരുമായോ പങ്കുവയ്ക്കേണ്ടതായ എല്ലാ വിവരങ്ങളും കേന്ദ്ര പരിസ്ഥിതി മന്ത്രാലയ ഏജന്‍സിയായ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ കൃത്യമായ മേല്‍നോട്ടത്തിലാകും നല്‍കുക.
Keywords: News, National, National-News, Cheetah, Found Dead, Kuno National Park, Madhya Pradesh, Bhopal, Another cheetah found dead in Kuno National Park; ninth casualty in 11 months.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.