കണ്ണില്ലാത്ത ക്രൂരത; കാറിന് പിറകില്‍ നായയെ കെട്ടിവലിച്ച് ഓടിച്ചു; യുവാവിനെ ഞെട്ടിച്ച് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്ത്, പോലീസ് കേസെടുത്തു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഉദയ്പുര്‍: (www.kvartha.com 06.11.2019) കാറിന് പിറകില്‍ നായയെ കെട്ടിവലിച്ച് ഓടിച്ചുപോയ യുവാവിനെതിരെ പോലീസ് കേസെടുത്തു. രാജസ്ഥാനിലെ ഉദയ്പുരിലെ കെല്‍വ മേഖലയിലാണ് സംഭവം. ഉദയ്പുര്‍ സ്വദേശിയായ ബാബു ഖാനെതിരെയാണ് മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാനുള്ള നിയമപ്രകാരം കേസെടുത്തത്.

നായയെ കാറിനു പിറകില്‍ കെട്ടിവലിക്കുന്ന വീഡിയോ ഏതാനും ദിവസം മുമ്പ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. വെള്ളിയാഴ്ച നായയുടെ ജഡവും കണ്ടെത്തിയതോടെ പോലീസ് വിഷയത്തില്‍ ഇടപെടുകയായിരുന്നു.

സംഭവത്തില്‍ ബാബു ഖാനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എന്നാല്‍ തന്റെ ഗ്യാരേജില്‍ ചത്തുകിടന്ന നായയെ ഒഴിഞ്ഞ പ്രദേശത്ത് സംസ്‌കരിക്കാനാണ് കെട്ടിവലിച്ച് കൊണ്ട് പോയതെന്നായിരുന്നു ബാബു ഖാന്‍ പോലീസിനോട് പറഞ്ഞത്.

അതേ സമയം സംഭവസമയത്ത് നായയ്ക്ക് ജീവനുണ്ടായിരുന്നെന്നാണ് ചില ദൃക്സാക്ഷികളുടെ മൊഴി. ഇതുശരിവെക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അറസ്റ്റ് ചെയ്ത ബാബുഖാനെ പോലീസ് ജാമ്യത്തില്‍ വിട്ടയച്ചു.

കണ്ണില്ലാത്ത ക്രൂരത; കാറിന് പിറകില്‍ നായയെ കെട്ടിവലിച്ച് ഓടിച്ചു; യുവാവിനെ ഞെട്ടിച്ച് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്ത്, പോലീസ് കേസെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: National, News, Rajasthan, Car, Dog, Driving, man, Police, Case, Animals, Arrest, Another Animal Cruelty Case: Stray Dog Tied to Car and Dragged to Death in Udaipur
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script