SWISS-TOWER 24/07/2023

Annie Raja | 'മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സര്‍കാരിനെതിരെ ആരോപണം ഉന്നയിച്ചു'; ആനി രാജക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സര്‍കാരിനെതിരെ ആരോപണം ഉന്നയിച്ച സിപിഐ നേതാവ് ആനി രാജക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് രെജിസ്റ്റര്‍ ചെയ്തു. മണിപ്പൂരിലേത് സര്‍കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപം എന്ന് ആരോപിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇംഫാല്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രെജിസ്റ്റര്‍ ചെയ്തത്.

മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ രാജിക്കെതിരെ മെയ്തി വിഭാഗത്തില്‍ പെട്ട വനിതകള്‍ നടത്തിയ പ്രതിഷേധം നാടകം ആയിരുന്നുവെന്ന പരാമര്‍ശത്തിനെതിരെയും കേസെടുത്തിട്ടുണ്ട്. ആനി രാജക്ക് പുറമെ നിഷ സിദ്ദു, ദീക്ഷ ദ്വിവേദി എന്നിവര്‍ക്കെതിരെയും രാജ്യദ്രോഹ കേസ് രെജിസ്റ്റര്‍ ചെയ്തു. രാജ്യദ്രോഹക്കേസിന് എതിരെ ദീക്ഷ സുപ്രീം കോടതിയെ സമീപിച്ചു. ദീക്ഷയുടെ അറസ്റ്റ് ജൂലൈ 14 വരെ സുപ്രീം കോടതി തടഞ്ഞു.

Annie Raja | 'മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സര്‍കാരിനെതിരെ ആരോപണം ഉന്നയിച്ചു'; ആനി രാജക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു

കേസെടുത്തത് കൊണ്ട് പ്രസ്താവനകളില്‍ നിന്ന് പിന്നോക്കം പോകില്ലെന്നും നിയമ പോരാട്ടം നടത്തുമെന്നും ആനിരാജ പ്രതികരിച്ചു. കേന്ദ്ര സര്‍കാര്‍ കൂടി പങ്കാളിയായ ഹിഡന്‍ അജന്‍ഡ മണിപ്പൂരില്‍ നടപ്പിലാക്കപ്പെടുന്നു. കലാപം തടയുന്നതില്‍ സര്‍കാര്‍ പരാജയമെന്നും ആനി രാജ പറഞ്ഞു.

Keywords:  Annie Raja charged with sedition for ‘state-sponsored riots in Manipur’ statement, New Delhi, News, Politics, Allegation, Annie Raja, CPI Leader, Statement, Imphal Police, National. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia