അ­ഴി­മ­തി­ക്കെ­തി­രെ പ­ട­ന­യിച്ച ഹസാരെസംഘം പിരിച്ചുവിട്ടു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അ­ഴി­മ­തി­ക്കെ­തി­രെ പ­ട­ന­യിച്ച ഹസാരെസംഘം പിരിച്ചുവിട്ടു
ന്യൂഡല്‍ഹി: അ­ഴി­മ­തി­ക്കെ­തി­രെ പ­ട­ന­യിച്ച് ജനലോക്പാല്‍ ബില്ലിനായി രാജ്യാന്തര­ശ്രദ്ധ നേടി­യ പ്ര­ക്ഷോ­ഭ­ത്തി­ലൂ­ടെ യു.പി.എ. സര്‍­ക്കാ­റി­നെ ഒ­രി­ട­ക്കാല­ത്ത് വെ­ള്ളം­കു­ടി­പ്പിച്ച ഹസാരെസംഘം പിരിച്ചു­വിട്ടു. സം­ഘ­ത്തിന്റെ നേതാവ് അണ്ണ ഹ­സാ­രെ ത­ന്നെ­യാ­ണ് പ്ര­സ്ഥാ­ന­ത്തി­ന്റെ ച­ര­മ­വാര്‍ത്ത തന്റെ ബ്ലോഗി­ലൂ­ടെ ലോകത്തെ അറിയി­ച്ചത്.

ലോക്പാല്‍ ബില്‍ സംബന്ധിച്ച് സര്‍ക്കാരുമായി ഇനി ചര്‍ച്ചകള്‍ക്ക് സാധ്യതയില്ലെന്നും അദ്ദേ­ഹം അ­റി­യിച്ചു. രണ്ട് ദിവസം മുമ്പാണ് ജന്തര്‍മന്ദിറില്‍ നടന്ന നിരാഹാരസമ­രം അ­വ­സാ­നി­പ്പിച്ച് പുതിയ രാഷ്ട്രീ­യ­ബ­ദല്‍ രൂ­പീ­ക­രി­ക്കാ­നു­ള്ള തീ­രു­മാനം പ്രഖ്യാ­പിച്ചത്. രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നതിനോട് സംഘാംഗങ്ങള്‍ക്ക് വിയോജിപ്പുള്ളതായും ഇ­തിന­കം പു­റ­ത്തു­വ­ന്നി­ട്ടുണ്ട്.

2011 ഏപ്രിലിലാണ് അണ്ണ ഹസാരെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ചേര്‍­ന്ന് ന്യൂ­ഡല്‍­ഹി­യില്‍ പ്ര­ക്ഷോ­ഭം ആരംഭി­ച്ചത്. വിവാദ സ്വാ­മി രാം­ദേവും അ­ണ്ണാ­ഹ­സാ­ര­യു­ടെ പ­ഞ്ച­നക്ഷ­ത്ര സ­മ­ര­പ­ന്ത­ലില്‍ സാ­ന്നിദ്ധ്യം ഉ­റ­പ്പി­ച്ച­തോ­ടെ പ്ര­ക്ഷോഭം വന്‍ ജന­ശ്ര­ദ്ധ­പി­ടി­ച്ചു­പറ്റി. യുവാക്കള്‍ ഉള്‍പ്പെടെ ആ­യി­ര­ങ്ങ­ളാ­ണ് ജ­ന്തര്‍ മ­ന്തി­റി­ലെ സ­മ­ര­പ­ന്ത­ലി­ലേ­ക്ക് ഒ­ഴു­കി­യത്.

Keywords:  New Delhi, Anna Hazare, UPA, Goverment, Lokpal Bill, National
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia