അണ്ണാ ഹസാരെയുടെയും രാംദേവിന്റെയും ഉപവാസം ആരംഭിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അണ്ണാ ഹസാരെയുടെയും രാംദേവിന്റെയും ഉപവാസം ആരംഭിച്ചു
ന്യൂഡല്‍ഹി: കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ അണ്ണാ ഹസാരെയും ബാബാ രാംദേവും നടത്തുന്ന ഉപവാസം ഡല്‍ഹിയില്‍ ആരംഭിച്ചു.
ഡല്‍ഹിയിലെ ജന്ദര്‍ മന്ദിറിലാണ് ഉപവാസം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം രാംലീലാ മൈതാനിയില്‍ രാംദേവ് നടത്തിയ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന്റെ വാര്‍ഷികദിനത്തോടനുബന്ധിച്ചാണ് ഉപവാസം നടത്തുന്നത്. ഇരുവരും രാജ്ഘട്ടിലെത്തി പ്രാര്‍ത്ഥിച്ചശേഷമാണ് ഉപവാസം ആരംഭിച്ചത്.

യുപിഎ സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഉപവാസമെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ഹസാരെയും യോഗാ ഗുരു ബാബാ രാംദേവും അണ്ണാഹസാരെയും ഒരേ വേദിയില്‍ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമാണ്. വിദേശത്തുള്ള കള്ളപ്പണം തിരിച്ചു കൊണ്ടുവരിക, കേന്ദ്രസര്‍ക്കാരിന്റെ അഴിമതികളെ കുറിച്ച് സുതാര്യമായ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉന്നയിക്കുന്നു.

ഹസാരെ സംഘാംഗങ്ങളായ അരവിന്ദ് കേജ്രിവാള്‍, ഗോപാല്‍ റായി എന്നിവര്‍ സത്യഗ്രഹ പന്തലില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിരമിച്ച കര സേനാ മേധാവി ജനറല്‍ വി.കെ.സിങ് സത്യഗ്രഹ പന്തലില്‍ എത്തുമെന്ന അഭ്യൂഹവും പരക്കുന്നുണ്ട്. പ്രധാനമന്ത്രിക്കു രാഷ്ട്രീയ സത്യസന്ധത നഷ്ടപ്പെട്ടുവെന്ന് രാംദേവ് നേരത്തേ ആരോപിച്ചിരുന്നു.


Keywords:  New Delhi, National, Fast, Anna Hazare, Baba Ramdev
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script