വിദേശ കമ്പനികള്‍ ഇന്ത്യയുടെ പൈതൃക സമ്പത്ത് ചൂഷണം ചെയ്യുന്നു; അണ്ണാഹസാരെ
Dec 1, 2012, 11:39 IST
ഭുവനേശ്വര്‍: ഇന്ത്യാ ഗവണ്മെന്റിന് ഹസാരെയുടെ രൂക്ഷവിമര്‍ശനം.ഒറീസയില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയെ അണ്ണാഹസാരെ വിദേശ കമ്പനികള്‍ ഇന്ത്യയില്‍ നടപ്പിലാക്കുന്ന പരിഷ്ക്കാരങ്ങള്‍ക്കെതിരെയാണ് രൂക്ഷവിമര്‍ശനം നടത്തിയത്.
ഇന്ത്യയില്‍ ഒരുപാട് തൊഴിലവസരങ്ങള്‍ ഉണ്ടെന്നും അതിനുവേണ്ടി വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നത് മണ്ടത്തരമാണെന്നും ഹസാരെ അഭിപ്രായപ്പെട്ടു. വിദേശ കമ്പനികള്‍ ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിക്കുകയും, ഫാക്ടറികള്‍ കെട്ടിപ്പടുത്തുകൊണ്ട് അന്തരീക്ഷം മലിനമാക്കുകയും ചെയ്യുന്നു.
ദക്ഷിണ കൊറിയന്‍ കമ്പനിയായ പോഷ്കോ ഒറീസയില്‍ ആരംഭിക്കുന്ന ഭീമന്‍ സ്റ്റീല്‍ പ്ലാന്റിനെ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പോഷ്കോയെ മാത്രമല്ല ഇന്ത്യയിലെ എല്ലാ വിദേശ കമ്പനികള്‍ക്കും തടയിടണമെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു.

Keywords: Legacy, Richness , Exploit, Criticism, Development,Foreign, India, Anna Hazare, Visit, Orissa, Flat, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.