Anil Antony | അനില്‍ ആന്റണിയെ ബിജെപി ദേശീയ സെക്രടറിയായി നിയമിച്ചു; എപി അബ്ദുല്ലകുട്ടി ഉപാധ്യക്ഷനായി തുടരും, ഭാരവാഹി പട്ടികയില്‍ കേരളത്തില്‍ നിന്ന് മറ്റാരുമില്ല

 


ന്യൂഡെല്‍ഹി: (www.kvartha.com) അനില്‍ ആന്റണിയെ ബിജെപി ദേശീയ സെക്രടറിയായി നിയമിച്ചു. പാര്‍ടിയുടെ പുതിയ കേന്ദ്രഭാരവാഹികളുടെ പട്ടിക ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയാണ് ശനിയാഴ്ച രാവിലെ വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളെ പ്രഖ്യാപിച്ചത്. എപി അബ്ദുല്ലകുട്ടി ദേശീയ ഉപാധ്യക്ഷനായി തുടരും. ദേശീയ ഭാരവാഹി പട്ടികയില്‍ കേരളത്തില്‍നിന്നു മറ്റാരുമില്ല.

കേരള സഹപ്രഭാരി രാധാ മോഹന്‍ സിങ്ങിനെ ജെനറല്‍ സെക്രടറിയായി ഉയര്‍ത്തി. ഡെല്‍ഹിയില്‍ നിന്നുള്ള മലയാളി നേതാവ് അരവിന്ദ് മേനോനും ദേശീയ സെക്രടറി പട്ടികയിലുണ്ട്. അലിഗഢ് മുസ്ലിം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ത്വാരിക് മന്‍സൂറാണ് ദേശീയ ഉപാധ്യക്ഷന്‍. നേരത്തെ തെലങ്കാന അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയ ബണ്ടി സഞ്ജയ്യെ ജെനറല്‍ സെക്രടറിയാക്കി.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകനായ അനില്‍ ആന്റണി ഏപ്രിലിലാണ് ബിജെപിയില്‍ ചേര്‍ന്നത്. ഡെല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍നിന്നാണ് അനില്‍ പാര്‍ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു

കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എഐസിസി സമൂഹ മാധ്യമ കോഓര്‍ഡിനേറ്റുമായിരുന്നു അനില്‍ ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോകുമെന്ററിക്കെതിരെ പ്രതികരിച്ചാണ് കോണ്‍ഗ്രസുമായി തെറ്റിയത്. തുടര്‍ന്ന് പദവികളെല്ലാം രാജിവച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്.

ബിജെപിയില്‍ സജീവമാകുന്നതിന് മുമ്പ് അനില്‍ ഡെല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് അനില്‍ ആന്റണി ബിജെപിയിലെത്തിയതെന്ന് നേരത്തെ റിപോര്‍ടുകള്‍ വന്നിരുന്നു. പ്രധാനമന്ത്രിയുടെ യുവാക്കളുമായുള്ള സംവാദ പരിപാടിയായ 'യുവം' സമ്മേളനത്തില്‍ അനില്‍ ആന്റണി മുന്‍നിരയില്‍ ഇടം പിടിച്ചിരുന്നു.

അനില്‍ ആന്റണിയുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റം പാര്‍ടിക്കും എ കെ ആന്റണിക്കും നാണക്കേടുണ്ടാക്കി എന്നതില്‍ സംശയമില്ലെങ്കിലും രാഷ്ട്രീയമായ നഷ്ടം ഉണ്ടാകില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നത്. ആന്റണിയുടെ മകന്‍ എന്നതിനപ്പുറം അനിലിന് പ്രത്യേകിച്ചൊരു സ്വാധീനവും പാര്‍ടിയില്‍ ഇല്ല. 

Anil Antony | അനില്‍ ആന്റണിയെ ബിജെപി ദേശീയ സെക്രടറിയായി നിയമിച്ചു; എപി അബ്ദുല്ലകുട്ടി ഉപാധ്യക്ഷനായി തുടരും, ഭാരവാഹി പട്ടികയില്‍ കേരളത്തില്‍ നിന്ന് മറ്റാരുമില്ല

അതിനാല്‍ തന്നെ മറ്റുനേതാക്കളോ പ്രവര്‍ത്തകരോ മറുകണ്ടം ചാടില്ലെന്നും അനിലിന്റെ രാഷ്ട്രീയ ചുവടുമാറ്റം വ്യക്തിപരമായ ലാഭത്തിന് വേണ്ടിയാണെന്നും ആന്റണിയുടെ വൈകാരികമായ പ്രതികരണം കാര്യങ്ങള്‍ അനുകൂലമാക്കിയെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Keywords:  Anil Antony appointed as BJP National Secretary, Abdullakutty to remain as VP, New Delhi, News, Politics, BJP, Congress, Anil Antony, J.P Nadda, Press Meet, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia