Anil Antony | കശ്മീര്‍ ഇല്ലാത്ത ഇന്‍ഡ്യന്‍ ഭൂപടം; ബിബിസിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പഴയ വാര്‍ത്തകള്‍ പങ്കുവെച്ച് അനില്‍ ആന്റണി

 


ന്യൂഡെല്‍ഹി: (www.kvartha.com) ബിബിസിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പഴയ വാര്‍ത്തകള്‍ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. കശ്മീര്‍ ഇല്ലാത്ത ഇന്‍ഡ്യന്‍ ഭൂപടം പലതവണയായി ബിബിസി പ്രസിദ്ധീകരിച്ചുവെന്നും ഇന്‍ഡ്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്ത് കൊണ്ടുള്ള വാര്‍ത്തകള്‍ ഇതിനകം നിരവധി തവണ നല്‍കിയിട്ടുണ്ടെന്നും അനില്‍ ആന്റണി വിമര്‍ശിക്കുന്നുണ്ട്. ബിബിസി ചെയ്ത പഴയ വാര്‍ത്തകള്‍ പങ്കുവെച്ച് ട്വിറ്ററിലൂടെയാണ് അനിലിന്റെ വിമര്‍ശനം.

Anil Antony | കശ്മീര്‍ ഇല്ലാത്ത ഇന്‍ഡ്യന്‍ ഭൂപടം; ബിബിസിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പഴയ വാര്‍ത്തകള്‍ പങ്കുവെച്ച് അനില്‍ ആന്റണി

ഗുജറാത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പരാമര്‍ശിച്ചുളള ബിബിസിയുടെ ഇന്‍ഡ്യ- ദി മോദി ക്വസ്റ്റ്യന്‍ എന്ന ഡോകുമെന്ററിക്കെതിരായ അനിലിന്റെ നിലപാട് നേരത്തെ വലിയ ചര്‍ചയായിരുന്നു. ഗുജറാത് കലാപത്തില്‍ മോദിയെ വിമര്‍ശിക്കുന്ന ബിബിസി ഡോകുമെന്ററിയെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയുമടക്കം അനുകൂലിക്കുന്നതിനിടെയാണ് അനിലിന്റെ നിലപാട് വ്യാപക വിമര്‍ശനം ഏറ്റുവാങ്ങിയത്.

അനിലിന്റെ നിലപാടിനെ ബിജെപി മാത്രമാണ് സ്വാഗതം ചെയ്തത്. പരാമര്‍ശം ചര്‍ചയായതോടെ അനില്‍ ആന്റണി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ സ്ഥാനം രാജിവെച്ചൊഴിഞ്ഞു. അനില്‍ രാജിവെച്ചതിനെ കോണ്‍ഗ്രസ് നേതാക്കള്‍ സ്വാഗതം ചെയ്തു. എന്നാല്‍, ഇപ്പോള്‍ വീണ്ടും ബിബിസിക്കെതിരെ രംഗത്ത് വന്നത് ചൂട് പിടിച്ച ചര്‍ചകള്‍ക്കിടയാക്കുകയാണ്.

Keywords: Anil Antony Against BBC Again, New Delhi, News, Politics, Controversy, Trending, BBC, Documentary, Twitter, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia