പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച തീവ്രവാദിയുടെ വീടും കാറുകളും കത്തിച്ചു
Apr 19, 2014, 16:03 IST
ADVERTISEMENT
ശ്രീനഗര്‍: (www.kvartha.com 19.04.2014) ജമ്മുകാശ്മീരില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ലഷ്‌കര്‍ തീവ്രവാദിയുടെ വീടും കാറുകളും നാട്ടുകാര്‍ കത്തിച്ചു. സോപോര്‍ ജില്ലയിലെ നൗപോരയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. വെള്ളിയാഴ്ച രാത്രി നൗപോരയിലുള്ള ഒരു വീട്ടില്‍ അതിക്രമിച്ചുകയറിയ ഇമ്രാന്‍ അഹമ്മദ് ജാബ്രു എന്ന തീവ്രവാദി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി.
പിന്നീട് അവിടെ ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാര്‍ ഇമ്രാനെ കീഴ്‌പ്പെടുത്തി പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് ഇമ്രാനെ പിടികൂടി കൈവശമുണ്ടായിരുന്ന യന്ത്രത്തോക്ക് പിടിച്ചെടുത്തു.
പിന്നീട് നാട്ടുകാര്‍ ശനിയാഴ്ച രാവിലെ സംഘടിച്ചെത്തി അക്രമിയുടെ വീടും വീട്ടുവളപ്പിലുണ്ടായിരുന്ന രണ്ടു കാറുകളും കത്തിക്കുകയായിരുന്നു. വിവിധ കേസുകളിലായി രണ്ടുതവണ അറസ്റ്റിലായ വ്യക്തിയാണ് ഇമ്രാന്‍.

Keywords: Angry mob sets ablaze house of Lashkar operative in Kashmir, local girl on gunpoint, rescued, Lashkar-e-Taiba, overground worker, Jammu and Kashmir, Jabroo
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.