പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച തീവ്രവാദിയുടെ വീടും കാറുകളും കത്തിച്ചു
                                                 Apr 19, 2014, 16:03 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 ശ്രീനഗര്‍: (www.kvartha.com 19.04.2014) ജമ്മുകാശ്മീരില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ലഷ്‌കര്‍ തീവ്രവാദിയുടെ വീടും കാറുകളും നാട്ടുകാര്‍ കത്തിച്ചു. സോപോര്‍ ജില്ലയിലെ നൗപോരയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. വെള്ളിയാഴ്ച രാത്രി നൗപോരയിലുള്ള ഒരു വീട്ടില്‍ അതിക്രമിച്ചുകയറിയ ഇമ്രാന്‍ അഹമ്മദ് ജാബ്രു എന്ന തീവ്രവാദി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. 
 
പിന്നീട് അവിടെ ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാര്‍ ഇമ്രാനെ കീഴ്‌പ്പെടുത്തി പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് ഇമ്രാനെ പിടികൂടി കൈവശമുണ്ടായിരുന്ന യന്ത്രത്തോക്ക് പിടിച്ചെടുത്തു.
 
പിന്നീട് നാട്ടുകാര്‍ ശനിയാഴ്ച രാവിലെ സംഘടിച്ചെത്തി അക്രമിയുടെ വീടും വീട്ടുവളപ്പിലുണ്ടായിരുന്ന രണ്ടു കാറുകളും കത്തിക്കുകയായിരുന്നു. വിവിധ കേസുകളിലായി രണ്ടുതവണ അറസ്റ്റിലായ വ്യക്തിയാണ് ഇമ്രാന്‍. 
 
   Keywords:  Angry mob sets ablaze house of Lashkar operative in Kashmir, local girl on gunpoint, rescued, Lashkar-e-Taiba, overground worker, Jammu and Kashmir, Jabroo 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.